നവോദയ അക്കാദമിക്ക് എക്‌സലന്‍സ് അവാര്‍ഡ് ജൂണ്‍ ഒന്നിന് വിതരണം ചെയ്യും; കിഴക്കന്‍ പ്രവിശ്യയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്ന് മികച്ച വിജയം നേടിയവര്‍ക്ക് പുരസ്‌കാരം നല്‍കും

നവോദയ കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ അക്കാദമിക്ക് എക്‌സലന്‍സ് അവാര്‍ഡ് ജൂണ്‍ ഒന്ന് വ്യാഴാഴ്ച്ച വിതരണം ചെയ്യും. കിഴക്കന്‍ പ്രവിശ്യയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്ന് 2022-23 സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ് പരിക്ഷയില്‍ വിഷയാടിസ്ഥാനത്തില്‍ ഉന്നത വിജയം നേടിയവരെയും പത്താം ക്ലാസ്സില്‍ ഒന്നും, രണ്ടും, മുന്നും സ്ഥാനങ്ങള്‍ നേടിയവരേയും പത്താം ക്ലാസ്സില്‍ മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയവരെയും നവോദയ ആദരിക്കുന്ന പൊതു പരിപാടി ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സജി ജേക്കബ് ഉദ്ഘാടനം ചെയ്യും. ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ മുഅസ്സം ദാദന്‍ മുഖ്യാതിഥി ആയിരിക്കും. (Navodaya Academic excellence award June 1)
പ്രവിശ്യയിലെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി ദീര്‍ഘവീക്ഷണത്തോടു കൂടിയുള്ള വിവിധ പരിപാടികള്‍ക്ക് നവോദയ നേതൃത്വം നല്കുന്നു. പാഠ്യപാഠ്യേതര വിഷയങ്ങളിലെ താല്‍പര്യം വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ഗ്ഗാത്മക അഭിരുചികളും അന്വേഷണ ത്വരയും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി നടത്തി വരുന്ന വിവിധ പരിപാടികളുടെ തുടര്‍ച്ചയാണ് നവോദയ വര്‍ഷം തോറും നല്‍കി വരുന്ന എക്‌സലന്‍സ് അവാര്‍ഡ്. ഇതില്‍ ഓരോ സ്‌കൂളിലെയും മികച്ച മാര്‍ക്ക് വാങ്ങിയ സംസ്ഥാന ഭേദമന്യേ ഇന്ത്യയിലെ കുട്ടികള്‍ക്കാണ് ആദരം നല്‍കുന്നത്.
Story Highlights: Navodaya Academic excellence award June 1
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here