‘അതിനു ശേഷം മോളെ എന്ന് വിളിച്ചു അടുത്തു വന്നു’; ചെറുപുഴയിൽ ബസിൽ നഗ്നതാ പ്രദർശനം നേരിട്ട യുവതി

കണ്ണൂർ ചെറുപുഴയിൽ ബസിൽ നഗ്നതാ പ്രദർശനം നേരിട്ട യുവതിയുടെ പ്രതികരണം ട്വന്റിഫോറിന്. മറ്റാരുമില്ലെന്ന് മനസിലാക്കിയാണ് പ്രതി ബസിൽ കയറിയതെന്നും, പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനാണ് താൻ ദൃശ്യങ്ങൾ പങ്കുവച്ചതെന്നും യുവതി. കഴിഞ്ഞ ദിവസമായിരുന്നു ചെറുപുഴ ബസ് സ്റ്റാൻഡിൽ മധ്യവയസ്‌കനായ ഒരാൾ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയത്.
“ഞാൻ ബസിൽ ഇരിക്കുമ്പോൾ ഇയാൾ പുറത്ത് നിന്ന് നോക്കുന്നുണ്ടായിരുന്നു. ബസിൽ ആരുമില്ലെന്നു മനസിലായപ്പോൾ ഇയാൾ ഞാൻ ഇരുന്ന സീറ്റിന്റെ എതിർവശത്തു വന്നിരുന്നു. ഇയാൾ എന്നെ വല്ലാതെ നോക്കികൊണ്ട് എന്തോ ചെയ്യാൻ തുടങ്ങി. നോട്ടം ശരിയല്ലെന്ന് തോന്നിയപ്പോൾ മൊബൈൽ ഫോണിൽ വീഡിയോ പകർത്താൻ ആരംഭിച്ചു. ഞാൻ അയാളെ തിരിഞ്ഞു പോലും നോക്കിയിരുന്നില്ല” – യുവതി പറയുന്നു.
“വീഡിയോ കണ്ടപ്പോഴാണ് ഇയാളുടെ പ്രവർത്തി മനസിലായത്. ഈ പ്രവർത്തി കഴിഞ്ഞ് മോളെ എന്ന് വിളിച്ച് അടുത്ത് വന്നപ്പോൾ ഞാൻ അയാളോട് ചൂടായി. അപ്പോഴാണ് ഞാൻ വീഡിയോ എടുത്ത കാര്യം അയാൾ അറിയുന്നത്. ഇത് മനസ്സിലാക്കിയ അദ്ദേഹം ഉടൻ തന്നെ ബസിൽ നിന്ന് ഇറങ്ങി” – യുവതി തുടർന്നു. തളിപ്പറമ്പിലേക്ക് അടുത്ത ട്രിപ്പ് പോകാനായി കാത്തുകിടന്ന ബസിലാണ് സംഭവം. ജീവനക്കാരും മറ്റും ഭക്ഷണം കഴിക്കാനായി പോയ സമയത്താണ് നഗ്നതാ പ്രദർശനം നടന്നത്.
യുവതി മാത്രമാണ് ഈ സമയം ബസിലുണ്ടായിരുന്നത്. യുവതിക്ക് എതിർ വശത്തുള്ള സീറ്റിൽ മാസ്‌ക് ധരിച്ചെത്തിയ മധ്യവയസ്‌കനാണ് നഗ്നതാ പ്രദർശനം നടത്തിയത്. എതിർ സീറ്റിലിരുന്ന് ഇയാൾ നടത്തിയ പ്രവൃത്തിയുടെ ദൃശ്യങ്ങൾ യുവതി പകർത്തി. തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ച് യുവതി പിന്നീട് സമൂഹ മാധ്യമങ്ങളിൽ വെളിപ്പെടുത്തൽ നടത്തുകയായിരുന്നു. ഇയാൾ ഇപ്പോൾ ഒളിവിലാണ്.
Story Highlights: nudity show in private bus in kannur cherupuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here