ഇടയ്ക്കിടെ ഏമ്പക്കമോ? ഭക്ഷണശീലങ്ങള്‍ മാറ്റണമെന്നതിന് ശരീരം നല്‍കുന്ന സൂചനയുമാകാം…

നല്ല ഭക്ഷണം കഴിച്ച് തൃപ്തി വരുമ്പോഴാണ് ഒരു ഏമ്പക്കം വരുന്നതെന്ന ധാരണയാണ് നമ്മില്‍ പലര്‍ക്കുമുള്ളത്. ഈ വിശ്വാസം പോലെ ഏമ്പക്കം അത്ര മോശം കാര്യമല്ലെന്ന് മാത്രമല്ല ഏമ്പക്കം വളരെ നോര്‍മലായി എല്ലാവര്‍ക്കും സംഭവിക്കുന്ന കാര്യവുമാണ്. ആമാശയത്തിലോ അന്നനാളത്തിലോ അടിഞ്ഞു കിടക്കുന്ന ഗ്യാസ് പുറത്തുവിടുന്ന സ്വാഭാവിക പ്രക്രിയയാണ് ഏമ്പക്കം. എന്നാല്‍ ഏമ്പക്കം വളരെ കൂടുതലും അനിയന്ത്രിതവുമായാല്‍ അതിനെ നമ്മുടെ ഭക്ഷണശീലങ്ങള്‍ ചെറുതായി ക്രമപ്പെടുത്തേണ്ടതുണ്ട് എന്ന് ശരീരം അറിയിക്കുന്ന സൂചനയായും കാണാം. നമ്മളെ ബുദ്ധിമുട്ടിലാക്കുന്ന വിധത്തില്‍ ഇടക്കിടെ ഏമ്പക്കം വരുന്നത് ഒഴിവാക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം… (Simple ways to stop burping too much)
കാര്‍ബണേറ്റഡ് പാനീയങ്ങള്‍ ഒഴിവാക്കുക
സോഡയും കോളയും ഉള്‍പ്പെടെയുള്ള കാര്‍ബണ്‍ ഡയോക്‌സൈഡ് അടങ്ങിയ പാനീയങ്ങള്‍ കഴിയ്ക്കുന്നത് അന്നനാളത്തിലെ ഗ്യാസിന്റെ അളവ് കൂടുതല്‍ വര്‍ധിപ്പിക്കുകയും ഏമ്പക്കത്തിന്റെ എണ്ണം കൂട്ടുകയും ചെയ്യുന്നു.
കാര്‍ബണേറ്റഡ് ഡ്രിങ്ക്‌സ് കുടിക്കണമെന്നാണെങ്കില്‍ തന്നെ അവ പയ്യെ കുടിക്കുക. കുടിക്കുന്നതിനിടെ തന്നെ ഗ്യാസ് പുറത്തേക്ക് പോകാനും സാവകാശം നല്‍കുക. ഒറ്റയടിക്ക് കുടിച്ച് തീര്‍ക്കാതിരിക്കുക.
Read Also: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; 56കാരന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു
ഭക്ഷണം ചവച്ചരച്ച് പതുക്കെ കഴിക്കുക
ഭക്ഷണം ചവയ്ക്കാതെ വിഴുങ്ങുന്നത് വയറിലെ ഗ്യാസിന്റെ അളവ് വര്‍ധിപ്പിക്കുന്നു. ഉമിനീരുമായി നന്നായി കൂട്ടിക്കലര്‍ത്തി ചവച്ചരച്ച് കുഴമ്പിന്റെയോ ദ്രവ രൂപത്തിലോ വേണം ഭക്ഷണം ഇറക്കാന്‍.
നന്നായി മധുരം ചേര്‍ത്ത ചൂയിങ് ഗം അധിക നേരം ചവയ്ക്കാതിരിക്കുക
ദഹനവ്യവസ്ഥയില്‍ ഗ്യാസുണ്ടാക്കാന്‍ സാധ്യതയുള്ള പരിപ്പ്, ക്യാബേജ്, ഉരുളക്കിഴങ്ങ്, ഉള്ളി മുതലായവയുടെ അളവ് കുറയ്ക്കുക.
കറികളില്‍ അമിതമായി മസാല ചേര്‍ക്കാതെ നോക്കുക.
Story Highlights: Simple ways to stop burping too much
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here