മെഡലുകള്‍ ഒഴുക്കി പ്രതിഷേധിക്കാനുള്ള വേദി അല്ല ഇത്; എതിര്‍പ്പുമായി ഗംഗ ആരതി സമിതി

ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുയര്‍ത്തിയുള്ള കടുത്ത പ്രതിഷേധത്തിന്റെ ഭാഗമായി മെഡലുകള്‍ ഗംഗാനദിയില്‍ ഒഴുക്കാനുള്ള ഗുസ്തി താരങ്ങളുടെ തീരുമാനത്തിനെതിരെ എതിര്‍പ്പുമായി ഗംഗ ആരതി സമിതി. ഹര്‍ കി പൗഡി പ്രതിഷേധിക്കാനുള്ള വേദിയല്ലെന്ന് ഗംഗ ആരതി സമിതി പ്രഖ്യാപിച്ചു. (Wrestlers reach Haridwar to immerse their medals in Ganges live updates)
ഗുസ്തി താരങ്ങള്‍ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനിരിക്കെ രാകേഷ് ടികായത്ത് ഉള്‍പ്പെടെയുള്ള കര്‍ഷക നേതാക്കള്‍ ഹരിദ്വാറിലേക്ക് തിരിച്ചു കഴിഞ്ഞിട്ടുണ്ട്. താരങ്ങള്‍ മെഡലുകള്‍ ഗംഗാനദിയില്‍ ഒഴുക്കരുതെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു.
മെഡലുകള്‍ ഗംഗയിലൊഴുക്കുമെന്ന് തീരുമാനിച്ചുറപ്പിച്ച് സാക്ഷി മാലികും വിനേഷ് ഫോഗട്ടും അടക്കമുള്ളവര്‍ ഹരിദ്വാറിലെത്തി. രാജ്യത്തിനഭിമായി തങ്ങള്‍ക്ക് ലഭിച്ച മെഡലുകള്‍ നദിയില്‍ ഒഴുക്കുമെന്ന് താരങ്ങള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.
Read Also: മെഡലുകള്‍ ഗംഗയിലൊഴിക്കാന്‍ ഗുസ്തി താരങ്ങള്‍; ക്ഷേത്രനഗരിയില്‍ കണ്ണീര്‍ ആരതി, മുഖം തിരിച്ച് കേന്ദ്രസര്‍ക്കാര്‍
ഹരിദ്വാറിലെത്തുന്ന താരങ്ങളെ തടയില്ലെന്ന് എഎസ്പി അജയ് സിങ് അറിയിച്ചു. തടയാന്‍ തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നിലപാട്. നീതി നിഷേധത്തിനെതിരെ സമരം തുടരുമെന്ന് ഹരിദ്വാറിലെത്തിയ ഗുസ്തി താരങ്ങള്‍ ആവര്‍ത്തിച്ചു.മെഡലുകള്‍ തങ്ങളുടെ ജീവനും ആത്മാവുമാണെന്ന് സാക്ഷി മാലിക് വികാരധീനയായി പ്രതികരിച്ചു.
Story Highlights: Wrestlers reach Haridwar to immerse their medals in Ganges live updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here