രണ്ട് വർഷത്തേക്ക് ഒരു ബില്ല്യൻ ഡോളർ; മെസിക്ക് മുന്നിൽ പടുകൂറ്റൻ ഓഫർ മുന്നോട്ടുവച്ച് സൗദി അറേബ്യ ക്ലബ്

ലയണൽ മെസിയെ ടീമിലെത്തികാൻ സൗദി അറേബ്യൻ ക്ലബ് അൽ ഹിലാൽ കിണഞ്ഞുശ്രമിക്കുന്നതായി റിപ്പോർട്ട്. വർഷം 500 മില്ല്യണിലധികം ഡോളർ ശമ്പളം വാഗ്ധാനം ചെയ്ത് രണ്ട് വർഷത്തേക്ക് ഒരു ബില്ല്യൺ രൂപ മെസിക്കായി ക്ലബ് മുന്നോട്ടുവച്ചിരിക്കുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ ഓഫർ മെസി സ്വീകരിച്ചു എന്നും റിപ്പോർട്ടുകളുണ്ട്. കരാർ നടന്നാൽ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താരക്കൈമാറ്റമായി ഇത് മാറും. നിലവിൽ ഫ്രഞ്ച് ക്ലബായ പിഎസ്ജിക്കായി കളിക്കുന്ന മെസി ഈ സീസണോടെ കബ് വിടുമെന്നാണ് സൂചന.
1.2 ബില്ല്യൺ ഡോളറിൻ്റെ ഓഫറാണ് അൽ ഹിലാൽ മുന്നോട്ടുവച്ചിരിക്കുന്നത്. നേരത്തെയും മെസിയെ ടീമിലെത്തിക്കാൻ അൽ ഹിലാൽ ശ്രമിച്ചിരുന്നെങ്കിലും താരം ഓഫർ സ്വീകരിച്ചില്ല. ഇതോടെയാണ് ക്ലബ് തുക വർധിപ്പിച്ചത്. അൽ ഹിലാലിൻ്റെ ചിരവൈരികളായ അൽ നസർ ക്ലബിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്നുണ്ട്. ഇതും മെസിയെ ടീമിലെത്തിക്കാൻ അൽ ഹിലാലിനു പ്രചോദനമായെന്ന് റിപ്പോർട്ടുകൾ പറയുന്നു.
Story Highlights: billion dollar offer lionel messi saudi arabia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here