സന്യാസിമാര്‍ നിയമസഭയില്‍, രാജ്യത്തിന് അഭിമാനമായ കായിക താരങ്ങള്‍ തെരുവില്‍; ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി നടൻ ഹരീഷ് പേരടി. അനീതികള്‍ക്കെതിരെയുള്ള സമരങ്ങളോളം വലിയ ഒരു ലഹരിയും മനുഷ്യായുസ്സില്‍ ഇല്ല എന്നാണ് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ പറയുന്നത്.(Hareesh peradi support on wreslers protest)
രാജ്യത്തിന്റെ അഭിമാനം കാത്ത കായിക താരങ്ങള്‍ നീതിക്ക് വേണ്ടി തെരുവില്‍. ഭഗവത്ഗീത പോലും സ്വന്തം ഭാഷയില്‍ അക്ഷരം കൂട്ടി വായിക്കാനറിയാത്ത സന്യാസിമാര്‍ നിയമ നിര്‍മ്മാണ സഭയില്‍.
മുട്ടയുടെ വെള്ള കഴിച്ച് നിരന്തര പരിശീലനവുമായി സമയം കളഞ്ഞതിനു പകരം കഞ്ചാവുമടിച്ച് ഹിമാലയത്തില്‍ പോയാല്‍ മതിയായിരുന്നു എന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ തോന്നുന്നുണ്ടാകാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Read Also: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; 56കാരന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു
ഹരീഷ് പേരടിയുടെ കുറിപ്പ്:
രാജ്യത്തിന്റെ അഭിമാനം കാത്ത കായികതാരങ്ങൾ നീതിക്കുവേണ്ടി തെരുവിൽ..ഭഗവത്ഗീതപോലും സ്വന്തം ഭാഷയിൽ അക്ഷരം കൂട്ടി വായിക്കാനറിയാത്ത സന്യാസിമാർ നിയമ നിർമ്മാണ സഭയിൽ…മുട്ടയുടെ വെള്ള കഴിച്ച് നിരന്തര പരിശീലനവുമായി സമയം കളഞ്ഞതിനുപകരം കഞ്ചാവുമടിച്ച് ഹിമാലയത്തിൽ പോയാൽ മതിയായിരുന്നു എന്ന് നിങ്ങൾക്ക് ഇപ്പോൾ തോന്നുന്നുണ്ടാകാം …അങ്ങിനെ തോന്നാൻ പാടില്ല…കാരണം ഒരു പണിയുമെടുത്ത് ജീവിക്കാൻ താത്പര്യമില്ലാത്തവർക്കുള്ളതാണ് സന്യാസ,പുരോഹിത,ഉസ്താദ് കപട വേഷങ്ങൾ..അനീതികൾക്കെതിരെയുള്ള സമരങ്ങളോളം വലിയ ഒരു ലഹരിയും മനുഷ്യായുസ്സിൽ ഇല്ല…രാജ്യത്തിന്റെ അഭിമാനങ്ങളായ ഗുസ്തി താരങ്ങളോടൊപ്പം..
Story Highlights: Hareesh peradi support on wreslers protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here