സംസ്ഥാന പോലീസ് തലപ്പത്തു അഴിച്ചു പണി; കെ. പദ്മകുമാറും ഷെയ്ഖ് ദർവേശ് സാഹിബും ഡിജിപി പദവിയിൽ

എക്സൈസ് മേധാവിയായിരുന്ന എസ്. ആനന്ദകൃഷ്ണനും ഫയർഫോഴ്സ് മേധാവി ബി. സന്ധ്യയും വിരമിച്ചതോടെ സംസ്ഥാന പോലീസ് തലപ്പത്തു അഴിച്ചു പണി. പോലീസ് ആസ്ഥാനത്തെ എഡിജിപിയായിരുന്ന കെ. പദ്മകുമാർ ഐപിഎസിനും ക്രൈം ബ്രാഞ്ച് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ് ഐപിഎസിനും ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകി. ബൽറാം കുമാർ ഉപാധ്യയെ പോലീസ് ആസ്ഥാനത്തെ എഡിജിപിയായും എച്ച്.വെങ്കിടേഷിനെ ക്രൈം ബ്രാഞ്ച് മേധാവിയായും നിയമിച്ചു. K. Padmakumar and Sheikh Darvesh Saheb as Kerala DGPs
കെ .പത്മകുമാറിനെ ജയിൽ വകുപ്പ് മേധാവിയാക്കി നിയമിച്ചു. ഷെയ്ക്ക് ദർവേഷ് സഹേബ് ഫയർഫോഴ്‌സ് മേധാവിയാകും. ഇവർ മാറുമ്പോഴുണ്ടാകുന്ന ഒഴിവിലേക്കും പകരം ആളുകളെ നിയമിച്ചു. പോലീസ് മേധാവി അനിൽകാന്ത് വിരമിക്കുന്നതോടെ പോലീസ് തലപ്പത്തു വീണ്ടും അഴിച്ചു പണിയുണ്ടാകും. സംസ്ഥാന സർക്കാർ തയ്യാറാക്കിയ പോലീസ് മേധാവിമാരുടെ പട്ടികയിൽ കെ.പത്മകുമാറും ഷെയ്ക്ക് ദർവേഷ് സഹേബുമുണ്ട്. വിരമിച്ച ഒൻപതു എസ്.പിമാർക്ക് പകരമുള്ള നിയമനവും ഉടനുണ്ടാകും.
Story Highlights: K. Padmakumar and Sheikh Darvesh Saheb as Kerala DGPs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here