Advertisement

തൃശൂര്‍ പാലപ്പള്ളിയില്‍ വീണ്ടും പുലിയിറങ്ങി; തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശുവിനെ കൊന്നു

May 31, 2023
2 minutes Read
leopard attack at Thrissur Palappalli

തൃശൂര്‍ പാലപ്പിള്ളി കുണ്ടായിയില്‍ വീണ്ടും പുലിയിറങ്ങി. തൊഴുത്തില്‍ കെട്ടിയിട്ട പശുക്കുട്ടിയെ പുലി കൊന്നെന്നാണ് നാട്ടുകാരുടെ പരാതി. കുണ്ടായി കുരിക്കില്‍ അലീമയുടെ പശുക്കുട്ടിയെയാണ് പുലി കൊന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. (leopard attack at Thrissur Palappalli)

പശുവിനെ കറക്കാന്‍ ചെന്ന വീട്ടുകാരാണ് പശുക്കുട്ടിയെ ചത്ത നിലയില്‍ കണ്ടത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡിക്ക് സമീപം പത്ത് മീറ്റര്‍ മാറിയുള്ള തൊഴുത്തിലാണ് പുലിയിറങ്ങിയത്. വനപാലകര്‍ സ്ഥലത്തെത്തി പശുക്കുട്ടിയെ പിടികൂടിയത് പുലിയാണെന്ന് സ്ഥിരീകരിച്ചു.

Read Also: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; 56കാരന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു

രണ്ടാഴ്ച മുന്‍പ് പഞ്ചായത്തംഗം ഷീല ശിവരാമന്റെ പശുക്കുട്ടിയെ പുലി കൊന്നിരുന്നു. തുടര്‍ച്ചയായി പ്രദേശത്ത് പുലിയിറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്.

Story Highlights: leopard attack at Thrissur Palappalli

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top