തൃശൂരില്‍ വീട്ടില്‍ക്കയറി വാള്‍ വീശി വധഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; ഒരാള്‍ പിടിയില്‍

തൃശ്ശൂര്‍ അന്തിക്കാട് താന്ന്യം കിഴുപ്പിള്ളിക്കര മുനയത്ത് വീട്ടില്‍ കയറി വാള്‍ കൊണ്ട് വധഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. റൗഡി ലിസ്റ്റില്‍പ്പെട്ട കിഴുപ്പിള്ളിക്കര ചേനോത്ത് വീട്ടില്‍ ആദിഷാണ് അറസ്റ്റിലായത്. (Threatened man in Thrissur police arrested accused)
ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പ്രദേശവാസിയെ കല്ല് കൊണ്ട് തലക്കടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസിലാണ് പ്രതിയെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍പ്പെട്ട കിഴുപ്പിള്ളിക്കര ചേനോത്ത് വീട്ടില്‍ ആദിഷിനെയാണ് എസ്എച്ച്ഒ പി.കെ. ദാസും സംഘവും പിടികൂടിയത്. സംഭവത്തിലെ പ്രധാനികളായ മൂന്ന് പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേഷണത്തിലാണ് പോലീസ്.
കേസിലെ ഒന്നാം പ്രതി കാട്ടൂര്‍ കരാഞ്ചിറ സ്വദേശി ചാഴുവീട്ടില്‍ അസ്മിന്‍, കണ്ടാലറിയാവുന്ന മറ്റു രണ്ടു പേര്‍ എന്നിവരാണ് ഒളിവില്‍ പോയത്. സ്ഥിരം കുറ്റവാളിയായ അസ്മിനെതിരെ 13 കേസുകള്‍ കാട്ടൂര്‍ പൊലീസ് സ്റ്റേഷനിലുണ്ട്.
Read Also: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; 56കാരന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു
ഞായറാഴ്ച്ച വൈകീട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കം. അസ്മിനെ മറ്റൊരു കേസില്‍ കാട്ടൂര്‍ പോലീസ് പിടികൂടിയത് ഒറ്റിയതാണെന്ന് ആരോപിച്ച് കിഴുപ്പിള്ളിക്കര സ്വദേശികളായ ഗോവിന്ദനെയും സജീഷിനെയും വീട്ടിലെത്തി ആക്രമിക്കാനായിരുന്നു നാല്‍വര്‍ സംഘം എത്തിയത്. വഴിയില്‍ സജീഷിന്റെ വീട്ടില്‍ കയറിയ സംഘം വീടിന്റെ ഗ്രില്ലില്‍ വാള് കൊണ്ട് വെട്ടി വധ ഭീഷണി മുഴക്കിയതായാണ് പരാതി.
ഗോവിന്ദനെ വീട്ടിലെത്തി കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു. ഇരു കൂട്ടരുടെയും പരാതിയില്‍ നാല് പേര്‍ക്കുമെതിരെ വധശ്രമത്തിനും വധഭീഷണി മുഴക്കിയതിനും കേസെടുത്തതായി പോലീസ് പറഞ്ഞു. എസ്‌ഐമാരായ എ. ഹബീബുള്ള, സി.ഐശ്വര്യ, വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Story Highlights: Threatened man in Thrissur police arrested accused
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here