Advertisement

ഓഹരികൾ വിൽക്കും; 3.5 ബില്യൺ ഡോളർ സമാഹരിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്‌

June 1, 2023
Google News 2 minutes Read
Adani Group sale shares to raise 3.5 billion dollar

ഓഹരി വിൽപ്പനയിലൂടെ വൻ തുക സ്വരൂപിക്കാനൊരുങ്ങി ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ്. ഇക്വിറ്റി ഓഹരി വിൽപ്പനയിലൂടെ മൂന്ന് ബില്യൺ ഡോളർ സമാഹരിക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഓഹരി ഇൻസ്റ്റിറ്റിയൂഷണൽ നിക്ഷേപകർക്ക് കൈമാറും.(Adani Group sale shares to raise 3.5 billion dollar)

അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെയും ഇലക്‌ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനിയായ അദാനി ട്രാൻസ്മിഷൻ ലിമിറ്റഡിന്റെയും ബോർഡുകൾ ഓഹരി വിൽപ്പനയിലൂടെ 2.5 ബില്യൺ ഡോളറിലധികം ( ഏകദേശം 21000 കോടിയിലധികം) സമാഹരിക്കാൻ ഇതിനകം അം​ഗീകാരം തേടിയിട്ടുണ്ടെങ്കിലും ഓഹരി ഉടമകളുടെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.

നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തോടെ ഇടപാട് പൂർത്തിയാക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ധനസമാഹരണത്തിന് അനുമതി നൽകുന്നതിനായി അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ ബോർഡ് ജൂൺ ആദ്യവാരത്തിലോ രണ്ടാം വാരത്തിലോ യോഗം ചേർന്നേക്കും. യൂറോപ്പിലെയും മിഡിൽ ഈസ്റ്റിലെയും നിക്ഷേപകർ ഓഹരികൾ വാങ്ങുന്നതിൽ താൽപ്പര്യം പ്രകടിപ്പിച്ചുവെന്നാണ് റിപ്പോർട്ട്.

Read Also: തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച് 263 രൂപ ഫോൺ പേ ചെയ്തു; പിന്നാലെ ബാങ്ക് അക്കൗണ്ട് മരവിച്ചു; പ്രതിസന്ധിയിലായി താമരശേരി സ്വദേശി

ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെയുള്ള വിവാദങ്ങളെ തുടർന്ന് അദാനി ഗ്രൂപ്പിന് എഫ്പിഒയിൽ നിന്ന് പിന്മാറേണ്ടിവന്നിരുന്നു.
ഇതിന് ശേഷമുള്ള കമ്പനിയുടെ ഏറ്റവും വലിയ തുകയായിരിക്കും അദാനി ഗ്രൂപ്പ് സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്. സമാഹരിക്കുന്ന തുക ഗ്രൂപ്പിന്റെ വിപുലീകരണ പദ്ധതികൾക്കായി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.

Story Highlights: Adani Group sale shares to raise 3.5 billion dollar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here