‘സഹയാത്രക്കാര്‍ക്ക് ഭീഷണിയാകും’; ഓട്ടിസം ബാധിച്ച കുട്ടിക്ക് വിമാനയാത്ര നിഷേധിച്ചെന്ന് പരാതി

ഓട്ടിസം ബാധിതനായി 15കാരന് വിമാനയാത്ര നിഷേധിച്ചതായി പരാതി. ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്തവളത്തില്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനമാണ് ഓട്ടിസം ബാധിച്ച കുട്ടിക്ക് വിമാനയാത്ര നിഷേധിച്ചത്. സഹയാത്രക്കാര്‍ക്കും പൈലറ്റിനും ഭീഷണിയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ പ്രവൃത്തി.(Child with autism was denied flight)
കുട്ടിയുടെ അമ്മയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് 15കാരന് വിമാന യാത്ര അനുവദിച്ചെങ്കിലും സഹയാത്രികരുടെയും ക്രൂ അംഗങ്ങളുടെയും പെരുമാറ്റം തങ്ങളെ അപമാനിക്കുന്ന രീതിയിലായിരുന്നുവെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. 15കാരനായ മകന്‍ തങ്ങള്‍ക്കൊരു ഭീഷണിയാകുമെന്ന തരത്തില്‍ വിമാനത്തിലെ ജീവനക്കാര്‍ പെരുമാറിയെന്നും അവര്‍ പറഞ്ഞു.
Read Also: ഓഹരികൾ വിൽക്കും; 3.5 ബില്യൺ ഡോളർ സമാഹരിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്
യാത്ര നിഷേധിച്ചതോടെ രണ്ട് മണിക്കൂറോളമാണ് അമ്മയും കുട്ടിയും പുറത്തുനിന്നത്. ശേഷം യാത്രാനുമതി കിട്ടിയെങ്കിലും കുട്ടിയെ പേടിപ്പിക്കുന്ന രീതിയിലായിരുന്നു ക്രൂ അംഗങ്ങളുടെ പെരുമാറ്റമെന്ന് കുടുബം പറയുന്നു. സംഭവത്തില്‍ ക്രൂ അംഗങ്ങള്‍ക്കും ശ്രീലങ്കന്‍ എയര്‍ലൈന്‍സിനുമെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ പരാതി നല്‍കിയിട്ടുണ്ട്.
Story Highlights: Child with autism was denied flight
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here