സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്; രാജേന്ദ്രന്റെ മരണത്തില്‍ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് കെ.കെ എബ്രഹാം

വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് കെ.കെ എബ്രഹാം. വഞ്ചന, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കെപിസിസി ജനറല്‍ സെക്രട്ടറിയും ബാങ്കിന്റെ മുന്‍ ഭരണ സമിതി പ്രസിഡന്റുമായ കെ.കെ എബ്രഹാമിനെ അറസ്റ്റ് ചെയ്തത്. വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരനായ രാജേന്ദ്രന്‍ നായരുടെ ആത്മഹത്യയ്ക്ക് പിന്നാലെയായിരുന്നു പൊലീസ് നടപടി.(KK Abraham about his arrest in Pulpally cooperative bank fraud)
അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും കെ.കെ എബ്രഹാം പ്രതികരിച്ചു. ബത്തേരി മുന്‍സിഫ് കോടതി എബ്രഹാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയാണ്. നിലവില്‍ ബാങ്ക് ഭരണസമിതിയില്‍ ഇല്ലാത്തതിനാല്‍ അന്വേഷണത്തെ സ്വാധീനിക്കാനാവില്ലെന്നും രാജേന്ദ്രന്റെ ആത്മഹത്യയിലോ, വായ്പാ ക്രമക്കേടിലോ നേരിട്ട് പങ്കില്ല എന്നുമാണ് പ്രതിഭാഗം വാദം. രാജേന്ദ്രന്‍ ആത്മഹത്യ ചെയ്തത് വായ്പ തട്ടിപ്പില്‍ ഇരയായതിനാല്‍ ആണെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നും ആണ് പ്രോസിക്യൂഷന്‍ വാദം
Story Highlights:KK Abraham about his arrest in Pulpally cooperative bank fraud
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here