നോബിള്‍ ബാഡ്മിന്റണ്‍ മെഗാ ഡബിള്‍സ് ടൂര്‍ണമെന്റ് നാളെ മുതല്‍

ദമ്മാമിലെ പ്രമുഖ ബാഡ്മിന്റണ്‍ ക്ലബ്ബായ നോബിള്‍ ബാഡ്മിന്റണ്‍ മെഗാ ഡബിള്‍സ് ടൂര്‍ണമെന്റ്റ് സംഘടിപ്പിക്കുന്നു. ജൂണ്‍ 2, 3 തീയതികളിലായി സൗദി ബാഡ്മിന്റണ്‍ കമ്മിറ്റിയുടെ അംഗീകാരത്തോടെ നടത്തെപ്പെടുന്ന ടൂര്‍ണമെന്റ്റില്‍ സൗദിയിലെ ഇന്ത്യ, ഇന്തോനേഷ്യ, തായ്ലന്‍ഡ്, ഫിലിപ്പീന്‍സ്, മലേഷ്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാര്‍ തമ്മില്‍ മത്സരിക്കും.കൂടാതെ ബഹ്റൈനില്‍ നിന്നുള്ള താരങ്ങളും ടൂര്‍ണമെന്റില്‍ ഉണ്ടാകും.
മത്സരങ്ങള്‍ക്കുള്ള എന്‍ട്രികള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. റസ്താനൂര ബാഡ്മിന്റണ്‍ ഗ്രൂപ്പിന്റ്റെ സഹകരണത്തോടെ റസ്താനൂര അരാംകോ ഫെസിലിറ്റികളില്‍ വെച്ചാണ് ടൂര്‍ണമെന്റ്റ് സംഘടിപ്പിക്കുന്നത്. രണ്ട് ഫെസലിറ്റിയിലായി ഏഴ് കോര്‍ട്ടുകളാണുള്ളത്. മത്സരം വെള്ളിയാഴ്ച ഉച്ചയ്ക്ക്
ഒരു മണിക്ക് ആരംഭിച്ച് രാത്രി 11 വരെ തുടരും. ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകിട്ടോടെ സമാപിക്കും.
പുരുഷന്മാരുടെ ഡബിള്‍സ്, ലേഡീസ് ഡബിള്‍സ്, മിക്സഡ് ഡബിള്‍സ്, പുരുഷന്മാര്‍ക്കുള്ള മാസ്റ്റേഴ്‌സ് & വെറ്ററന്‍സ് വിഭാഗം എന്നിങ്ങനെയാണ് മത്സരങ്ങള്‍ നടത്തുന്നത്. കളിക്കാരുടെ ഗ്രേഡ് അടിസ്ഥാനമാക്കി ഓരോ വിഭാഗത്തിലും 8 വ്യത്യസ്ത തലങ്ങളുണ്ട്. ഓരോ ലെവലിലെയും ചാമ്പ്യന്‍മാര്‍ക്കും റണ്ണര്‍അപ്പിനും ട്രോഫികള്‍ സമ്മാനിക്കുമെന്നും പ്രസിഡന്റ് ഡോ. ഹസ്സന്‍ മുഹമ്മദ്, ചെയര്‍മാന്‍ ഖാലിദ് സാലെ, ടൂര്‍ണമെന്റ് കണ്‍വീനര്‍ രാകേഷ് നായര്‍, അര്‍ഷദ് സലാഹുദ്ധീന്‍, ഫഹദ് അല്‍ ഷമറി, ഹരി ബാബു, ഉമേഷ്, എന്നിവര്‍ അറിയിച്ചു.
Story Highlights:Noble Badminton Mega Doubles Tournament from tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here