രാഷ്ട്രീയ പ്രവർത്തനത്തിനും സമൂഹ മാധ്യമങ്ങളിലെ ഇടപെടലിനും നിയന്ത്രണം; കോളജ് അധ്യാപകർക്ക് കർശന നിർദേശങ്ങൾ നൽകി എൻഎസ്എസ് മാനേജ്മെന്റ്

എൻഎസ്എസിന് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിക്കൊണ്ട് കോളജ് സെന്‍ട്രല്‍ കമ്മിറ്റി സര്‍ക്കുലർ പുറത്തിറക്കി. സോഷ്യല്‍ മീഡിയ ഇടപെടല്‍ നിയന്ത്രിക്കണമെന്നതാണ് സർക്കുലറിലെ പ്രധാന നിർദേശം. പുതിയ അധ്യയന വര്‍ഷം മുതൽ എല്ലാ ജീവനക്കാരും ഈ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കോളേജ് സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെടുന്നു. ( NSS management issued strict instructions to the college staff ).
സർക്കുലറിലെ നിർദേശപ്രകാരം സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍, ടി വി ഷോകളിലും സംവാദങ്ങളിലും പങ്കെടുക്കൽ തുടങ്ങിയവയ്ക്ക് മാനേജ്മെന്റിന്റെ /പ്രിന്‍സിപ്പലിന്റെ മുന്‍കൂര്‍ അനുമതി തേടിയിരിക്കണം. നിര്‍ദേശങ്ങള്‍ ലംഘിച്ചാൽ കര്‍ശന നടപടിയെടുക്കും. ഈ അധ്യയന വര്‍ഷം മുതൽ കേരള സര്‍ക്കാര്‍, യുജിസി, യൂണിവേഴ്‌സിറ്റി എന്നിവയുടെ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് വ്യക്തമാക്കുന്നതാണ് സര്‍ക്കുലറിന്റെ ഉള്ളടക്കം.
Read Also: എൻഎസ്എസ് രജിസ്ട്രാർ പി.എൻ.സുരേഷ് രാജിവെച്ചു
വിദ്യാര്‍ത്ഥികളുടെയോ അധ്യാപക, അനധ്യാപകരുടെയോ രാഷ്ട്രീയ/സംഘടനാ ആവശ്യങ്ങള്‍ക്കായി ക്ലാസ് മുറികള്‍, ഓഡിറ്റോറിയം, ലബോറട്ടറികള്‍, സെമിനാര്‍ ഹാളുകള്‍, കാമ്പസിലെ തുറസ്സായ സ്ഥലങ്ങള്‍ എന്നിവയൊന്നും അനുവദിക്കാനാവില്ല. പ്രിന്‍സിപ്പലിന്റെ രേഖാമൂലമുള്ള അനുമതിയോടെ അക്കാദമിക് ആവശ്യങ്ങൾക്കായി മാത്രമേ ഇവ ഉപയോഗിക്കാവൂ.
കലാലയത്തിനുള്ളിലും വിവിധ ഡിപ്പാർട്ടമെന്റുകളിലും പഠനപ്രവർത്തനവുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ മാത്രമേ പ്രദർശിപ്പിക്കാവൂ. മറ്റുള്ളവയെല്ലാം ഒഴിവാക്കണം. അതുപോലെതന്നെ കേരള സര്‍ക്കാര്‍/ ഇന്ത്യാ ഗവണ്‍മെന്റ്/ നായര്‍ സര്‍വീസ് സൊസൈറ്റി എന്നിവയുടെ കലണ്ടറുകള്‍ മാത്രമേ ഉപയോഗിക്കാവൂ.
എയ്ഡഡ് കോളജുകളിലെ അധ്യാപകര്‍ക്കും അനധ്യാപകർക്കും യുജിസി അനുശാസിക്കുന്ന എല്ലാ നിയമപരമായ വ്യവസ്ഥകളും പ്രൊഫഷണല്‍ പെരുമാറ്റ ചട്ടങ്ങളും ബാധകമാണ്. ഇത്തരം ചട്ടങ്ങള്‍ക്ക് കീഴില്‍ വരുന്ന ജീവനക്കാര്‍ പുസ്തകങ്ങളോ ലേഖനങ്ങളോ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നിർബന്ധമായും പാലിച്ചിരിക്കണം. കലാലയ രാഷ്ട്രീയത്തെപ്പറ്റി പ്രതിപാദിക്കുന്ന ലിംഗ്‌ദോ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
Story Highlights: NSS management issued strict instructions to the college staff
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here