ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ജീവനക്കാരൻ സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചെന്ന് പരാതി

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്ത്രീയെ ജീവനക്കാരൻ അപമാനിക്കാൻ ശ്രമിച്ചെന്ന് പരാതി. ഇന്നലെ വൈകുന്നേരമാണ് തിരുവനന്തപുരം സ്വദേശിയായ സ്ത്രീ പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. ക്ഷേത്രത്തിലെ ജീവനക്കാരൻ അധിക്ഷേപിച്ചു, ശരീരത്തിൽ സ്പർശിച്ചു എന്നാണ് പരാതിയിലുള്ളത്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. തുടർന്ന്, പൊലീസ് ജീവനക്കാരനെ ചോദ്യം ചെയ്തു. Padmanabhaswamy Temple Employee accused to insult woman
Read Also: കണ്ണൂർ ചെറുപുഴയിൽ ബസിലെ നഗ്നതാ പ്രദർശനം; പ്രതി കസ്റ്റഡിയിൽ
ശ്രീകോവിലിലേക്ക് പ്രവേശിക്കാൻ അനുമതിയില്ലാത്ത പാതയിലൂടെ സ്ത്രീ കയറാൻ ശ്രമിച്ചത് തടഞ്ഞതാണെന്ന് ജീവനക്കാരൻ്റെ വിശദീകരണം. വിഷയത്തിൽ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച തീരുമാനമെടുക്കാനാണ് പൊലിസിന്റെ നീക്കം.
Story Highlights: Padmanabhaswamy Temple Employee accused to insult woman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here