Advertisement

പാലപ്പിള്ളി വീണ്ടും പുലിയിറങ്ങി; പശുക്കുട്ടിയെ ആക്രമിച്ചു

June 1, 2023
1 minute Read
palappilly leopard attack cow

പാലപ്പിള്ളി കുണ്ടായിയിൽ തുടർച്ചയായി രണ്ടാം ദിവസവും പുലിയിറങ്ങി പശുക്കുട്ടിയെ ആക്രമിച്ചു. തോട്ടം തൊഴിലാളിയായ കിളിയാമണ്ണിൽ ഷഫീഖിൻ്റെ പശുക്കുട്ടിയെയാണ് പുലി ആക്രമിച്ചത്. തൊഴുത്തിൽ നിന്ന് പശുക്കളുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പുലി സമീപത്തെ റബ്ബർ തോട്ടത്തിലേക്ക് പോയതായി പറയുന്നു. തൊഴുത്തിൽ കെട്ടിയിട്ട പശുക്കുട്ടിയുടെ കഴുത്തിലും കാലിലുമാണ് പുലി പിടികൂടിയത്. കഴിഞ്ഞ ദിവസവും പുലി ഒരു പശുക്കുട്ടിയെ കൊന്നിരുന്നു.

Story Highlights: palappilly leopard attack cow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top