Advertisement

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്ത്രിൽ സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് പരാതി; ക്ഷേത്രം ജീവനക്കാരനെതിരെ പൊലീസ് കേസ്

June 1, 2023
Google News 1 minute Read
Woman accuses TVM temple staffer of misbehaviour

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്ത്രിൽ സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രം ജീവനക്കാരനെതിരെ ഫോർട്ട് പൊലീസ് കേസെടുത്തു. ഇന്നലെ പുലർച്ചെ ക്ഷേത്ര ദർശനത്തിന് എത്തിയ സ്ത്രീയെ ജീവനക്കാരൻ ശരീരത്ത് സ്പർശിച്ച് അപമാനിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

പരാതിയിൽ കുടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ശ്രീകോവിലിന് മുന്നിൽ വെച്ചാണ് സംഭവമെന്നാണ് പരാതിയിൽ സൂചിപ്പിച്ചിരുക്കുന്നത്. ഈ ഭാഗത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. എന്നാൽ നിയന്ത്രണമുള്ള സ്ഥലത്തേക്ക് സ്ത്രീ കടക്കാൻ ശ്രമിച്ചപ്പോൾ തടയുക മാത്രമാണ് ചെയ്തതെന്നാണ് ജീവനക്കാരന്റെ വിശദീകരണം.

Story Highlights: Woman accuses TVM temple staffer of misbehaviour

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here