കടലിൽ മുങ്ങിത്താഴ്ന്ന് യുവാക്കൾ; എംഎൽഎ ഉടൻ എടുത്തു ചാടി, മൂന്നു പേരെ രക്ഷിച്ചു

കടലിൽ മുങ്ങിത്താഴ്ന്ന യുവാക്കളെ സ്വന്തം ജീവൻ പണയം വച്ച് രക്ഷിച്ച് എംഎൽഎ. ബുധനാഴ്ച ഗുജറാത്ത് രാജുലയ എംഎൽഎ ഹീര സോളങ്കിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗുജറാത്തിലെ പട്‌വ ഗ്രാമത്തിന് സമീപം കടലിൽ മുങ്ങിത്താഴ്ന്ന മൂന്ന് യുവാക്കളെയാണ് രക്ഷിച്ചത്.(BJP MLA Hira Solanki Saves Drowning boys Gujarat Sea Beach)
Read Also: തീപിടുത്തമുണ്ടായതിന് മീറ്ററുകള്‍ അകലെ പെട്രോളിയം സംഭരണകേന്ദ്രം; ഒഴിവായത് വന്‍ ദുരന്തം
സംഭവം നടക്കുമ്പോൾ ബീച്ചിലുണ്ടായിരുന്ന ബിജെപി എംഎൽഎ സോളങ്കി യുവാക്കളെ രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടുകയായിരുന്നു.നാല് യുവാക്കളിൽ മൂന്ന് പേരെ എംഎൽഎയും സംഘവും രക്ഷപ്പെടുത്തി. പക്ഷെ നാലാമനായ ജീവൻ ഗുജാരിയ മുങ്ങിമരിച്ചു. വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച ഉച്ചയോടെ റജുലയിലെ പട്‌വ ഗ്രാമത്തിനടുത്തുള്ള കടൽത്തീരത്തുള്ള തോട്ടിൽ കുളിക്കാൻ പോയതായിരുന്നു കൽപ്പേഷ് ശ്യാൽ, വിജയ് ഗുജരിയ, നികുൽ ഗുജാരിയ, ജീവൻ ഗുജാരിയ എന്നീ നാല് യുവാക്കൾ. ഇതിനിടയിൽ ഉണ്ടായ ശക്തമായ തിരയിൽ പെട്ട് യുവാക്കൾ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
Story Highlights: BJP MLA Hira Solanki Saves Drowning boys Gujarat Sea Beach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here