മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ പേരുമായി ട്രെയിന്‍ ഓടും; ജവാന്‍മാര്‍ക്ക് ആദരവുമായി ഇന്ത്യന്‍ റെയില്‍വെ

രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരവുമായി ഇന്ത്യന്‍ റെയില്‍വെ. വീരമൃത്യു വരിച്ച മലയാളി ജവാന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍, ലെഫ്റ്റനന്ററ് കേണല്‍ അരുണ്‍ ഖേത്രപല്‍ തുടങ്ങിയവരുടെ പേരുകളാണ് എഞ്ചിനുകൾക്ക് നൽകിയത്. ഉത്തര റേയില്‍വേയുടെ ഡീസൽ എഞ്ചിനില്‍ ജവാന്‍മാരുടെ പേര് ചേര്‍ത്താണ് ആദരം.(Major Sandeep Unnikrishnan Indian Railways Tribute to Soldiers)
മുംബൈിലെ താജ് ഹോട്ടലിൽ ഒളിച്ച ഭീകരരെ നേരിടാൻ മേജര്‍ സന്ദീരി നേതൃത്വത്തിലുള്ള 10 അംഗ കമാൻഡോ സംഘമാണ് പോയത്. പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഭീകരരുടെ വെടിയേറ്റ് മരിക്കുന്നത്.
Read Also: തീപിടുത്തമുണ്ടായതിന് മീറ്ററുകള്‍ അകലെ പെട്രോളിയം സംഭരണകേന്ദ്രം; ഒഴിവായത് വന്‍ ദുരന്തം
“നമ്മുടെ ജവാന്‍മാരോടുള്ള ആദരസൂചകമായി ഉത്തര റെയില്‍വേ പുതിയ ഡീസൽ എഞ്ചിനുകള്‍ക്ക് വീരമൃത്യ വരിച്ച ജവാന്‍മാരുടെ പേര് നല്കുകയാണെന്നും രാജ്യത്തിനായി അവര്‍ ചെയ്ത ത്യാഗത്തെ സ്മരിക്കുന്നുവെന്നും” ഇന്ത്യന്‍ റെയില്‍വേ ഔദ്യോഗിക അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിനൊപ്പമാണ് പേരുകള്‍ നല്‍കിയ ട്രെയിൻ എഞ്ചിനുകളുടെ ചിത്രവും വിഡിയോയും റെയില്‍വേ പങ്കുവെച്ചത്.
2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്‍മാരെ രക്ഷിച്ച എന്‍എസ് ജി കമാന്‍ഡോയാണ് മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. സന്ദീപിന്റെ ധീരതക്ക് രാജ്യം മരണാന്തര ബഹുമതിയായി അശോകചക്ര നല്‍കി ആദരിച്ചിരുന്നു.
Story Highlights: Major Sandeep Unnikrishnan Indian Railways Tribute to Soldiers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here