വീട്ടുകാരുടെ നിർബന്ധപൂർവം വിവാഹമെന്നറിഞ്ഞു; ഭാര്യയെ കാമുകനൊപ്പം ഒളിച്ചോടാൻ സഹായിച്ച് യുവാവ്

ഭാര്യയെ കാമുകനൊപ്പം ഒളിച്ചോടാൻ സഹായിച്ച് യുവാവ്. യുവതി തന്നെ വിവാഹം കഴിച്ചത് വീട്ടുകാരുടെ നിർബന്ധപ്രകാരമാണെന്ന് മനസിലാക്കിയതിനെ തുടർന്നാണ് ഭർത്താവ് കാമുകനൊപ്പം ഒളിച്ചോടാൻ ഭാര്യയെ സഹായിച്ചത്. മഹാരാഷ്ട്രയിലെ ബീച്ച്കില ഗ്രാമത്തിലാണ് സംഭവം.
മെയ് പത്തിനാണ് സനോജ് കുമാർ പ്രിയങ്ക കുമാരിയെ കല്യാണം കഴിച്ചത്. വിവാഹം കഴിഞ്ഞ് കുറച്ചുദിവസങ്ങള്‍ക്കുള്ളിൽ തന്നെ ഭാര്യ അസന്തുഷ്ടയാണെന്ന് സനോജ് തിരിച്ചറിഞ്ഞു. കാര്യം അന്വേഷിച്ചപ്പോൾ ഭാര്യ മറ്റൊരു യുവാവുമായുള്ള തൻ്റെ പ്രണയവിവരം അറിയിച്ചു. കഴിഞ്ഞ പത്തുവര്‍ഷമായി തങ്ങൾ പ്രണയത്തിലായിരുന്നുവെന്ന് യുവതി പറഞ്ഞു. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായിരുന്നത് കൊണ്ട് മാതാപിതാക്കൾ വിവാഹത്തിനു സമ്മതിച്ചില്ല എന്നും യുവതി സനോജ് കുമാറിനോട് പറഞ്ഞു. സങ്കടം തിരിച്ചറിഞ്ഞ സനോജ് കാമുകനൊപ്പം ഒളിച്ചോടാന്‍ ഭാര്യക്ക് സഹായം ചെയ്ത് കൊടുക്കുകയായിരുന്നു.
കല്യാണം കഴിഞ്ഞ് 20 ദിവസങ്ങൾക്ക് ശേഷമാണ് ഇരുവരും ഒളിച്ചോടിയത്. എന്നാല്‍, ഇവരെ നാട്ടുകാര്‍ പിടികൂടി പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് ഭര്‍ത്താവിനെയും വീട്ടുകാരെയും സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഈ സമയത്ത് ഭാര്യ, അവളുടെ കാമുകനായ ജിതേന്ദ്രക്കൊപ്പം പോകുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് സനോജ് കുമാർ പൊലീസിനെ അറിയിക്കുകയായിരുന്നു.
Story Highlights: man helps wife elope with lover
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here