ഇ പോസ് മെഷീന്‍ അപ്‌ഡേറ്റ് ചെയ്യാനായില്ല; പല റേഷന്‍കടകളിലും രണ്ട് ദിവസം റേഷന്‍ വിതരണം മുടങ്ങി
ഇ പോസ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ റേഷന്‍ വിതരണം വീണ്ടും മുടങ്ങി. ഇ പോസ് മെഷീന്‍ അപ്‌ഡേറ്റ് ചെയ്യുന്നതിലെ തകരാണ് കാരണം. ഇന്നലെയും ഇന്നും റേഷന്‍ വിതരണം തടസപ്പെട്ടു. (Ration supply was stopped in many ration shops for two days)
ഇപോസ് യന്ത്രത്തിലെ ആപ്ലിക്കേഷനില്‍ വ്യാഴാഴ്ച പുതിയപതിപ്പു നിലവില്‍ വന്നിരുന്നു. എന്നാല്‍ ഭൂരിഭാഗം റേഷന്‍കടകളിലും അത് അപ്‌ഡേറ്റു ചെയ്യാനായിട്ടില്ല. സംസ്ഥാനത്തെ 14,172 കടകളില്‍ 7,589 ഇടത്തുമാത്രമാണ് അപ്‌ഡേറ്റു ചെയ്യാനായത്. ഇതോടെ തുടര്‍ച്ചയായി വിതരണം തടസപ്പെടുകയാണ്.
Read Also: പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്; കെ.കെ എബ്രഹാം കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു
മാസങ്ങളായി റേഷന്‍ വിതരണം മുടങ്ങിയതോടെയാണ് 2.3 വേര്‍ഷനില്‍നിന്ന് 2.4 വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ തിരുമാനിചത്. പുതിയപതിപ്പ് വ്യാപാരികള്‍തന്നെ അപ്‌ഡേറ്റു ചെയ്യണമെന്നായിരുന്നു സിവില്‍ സപ്ലൈസിന്റെ ഉത്തരവ്. ഇതിനുള്ള നിര്‍ദേശങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെയും മെഷീന്‍ അപ്‌ഡേറ്റ് ചെയ്യാനോ റേഷന്‍ വിതരണം ചെയ്യാനോ കഴിയുന്നില്ല.
Story Highlights: Ration supply was stopped in many ration shops for two days
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here