ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ തൃശൂര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ഡിസിസി സെക്രട്ടറി രാജിവച്ചു

ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ തൃശൂര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഡിസിസി സെക്രട്ടറി കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചു. തൃശൂര്‍ ഡിസിസി സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവുമായ കെ. അജിത് കുമാറാണ് രാജിവെച്ചത്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നേതൃത്വത്വം ഏകപക്ഷീയമായി തീരുമാനമെടുത്തതിലാണ് രാജി. കെപിസിസി പ്രസിഡന്റിന്റെ നോമിനിയെ പുതിയ ബ്ലോക്ക് പ്രസിഡന്റ് ആക്കി എന്നാരോപിച്ചാണ് രാജി. (DCC secretary Thrissur resigns)
വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡന്റായി പി ജെ ജയദീപിനെ കെപിസിസി നിയമിച്ചതാണ് അജിത് കുമാറിനെ ചൊടിപ്പിച്ചത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നോമിനിയായാണ് ജയപീദിനെ നിയമിച്ചതെന്നാണ് ആരോപണം.
കോണ്‍ഗ്രസ് നേതൃത്വവുമായി മുന്‍പും ഇടഞ്ഞിട്ടുള്ള നേതാവാണ് അജിത് കുമാര്‍. നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് മുന്‍പും ഇദ്ദേഹം രാജി സമര്‍പ്പിച്ചിരുന്നെങ്കിലും നേതാക്കള്‍ അനുനയിപ്പിച്ച് രാജി പിന്‍വലിക്കുകയായിരുന്നു. മുണ്ടത്തിക്കോട് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായിരുന്നു അജിത് കുമാര്‍.
Story Highlights: DCC secretary Thrissur resigns
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here