ദാരുണവും ലജ്ജാകരവുമാണ്; എങ്ങനെയാണ് മൂന്നു ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത്?; സംവിധായകന്‍ വിവേക് അഗ്നിഹോത്രി

ഒഡിഷയിലെ അപകടത്തില്‍ പ്രതികരണവുമായി കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. “ദാരുണവും ലജ്ജാകരവുമാണ്. 3 ട്രെയിനുകൾ എങ്ങനെ കൂട്ടിയിടിക്കും? ആരാണ് ഉത്തരം പറയേണ്ടത്? എല്ലാ കുടുംബങ്ങൾക്കും വേണ്ടി പ്രാർഥിക്കുന്നു. ഓം ശാന്തി.” വിവേക് ട്വിറ്ററില്‍ കുറിച്ചു.
രാജ്യത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ഒഡീഷയിലെ ട്രെയിനപകടം. മരിച്ചവരുടെ എണ്ണം 280 ആയി. ബാലസോറിന് സമീപമുള്ള ബഹനഗാ സ്റ്റേഷന് സമീപത്ത് വെച്ച് ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ്സാണ് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് ആദ്യം പാളം തെറ്റുന്നത്. പന്ത്രണ്ട് കോച്ചുകളാണ് പാളം തെറ്റി എതിർവശത്തുള്ള പാളത്തിൽ വീണത്.
Read Also: ഒഡിഷയിലെ ട്രെയിൻ ദുരന്തം; ട്രെയിനിൽ കൂട്ടയിടി ഒഴിവാക്കുന്ന ‘കവച്’ സംവിധാനം ഉണ്ടായിരുന്നില്ല
‘ഭയാനകം, വലിയൊരു ദുരന്തം’ നടന്‍ മനോജ് ബാജ്പേയി പ്രതികരിച്ചു. ഒഡീഷയിലെ ബാലസോറിൽ ഉണ്ടായ ദാരുണമായ ട്രെയിൻ അപകടത്തില്‍ അതിയായ ദുഃഖമുണ്ടെന്ന് സണ്ണി ഡിയോൾ ട്വീറ്റ് ചെയ്തു.
“അപകടത്തെ കുറിച്ച് കേട്ടതിൽ ശരിക്കും സങ്കടമുണ്ട്, ദൈവം മരിച്ചവരുടെ ആത്മാവിന് നിത്യശാന്തി നൽകട്ടെ, ഈ നിർഭാഗ്യകരമായ അപകടത്തിൽ നിന്ന് കുടുംബങ്ങളെയും പരുക്കേറ്റവരെയും സംരക്ഷിക്കുകയും ശക്തി നൽകുകയും ചെയ്യട്ടെ,” സൽമാൻ ഖാൻ ട്വീറ്റ് ചെയ്തു.
”ഹൃയഭേദകം. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. ഈ ദുഷ്‌കരമായ സമയത്ത് ദുരിതബാധിതരുടെ കുടുംബങ്ങളോട് എന്‍റെ അനുശോചനവും അറിയിക്കുന്നു. ഓം ശാന്തി.” അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു.ജൂനിയര്‍ എന്‍ടിആര്‍,സോനു സൂദ്, ശില്‍പ ഷെട്ടി, കരീന കപൂർ എന്നിവർ അനുശോചിച്ചു.
Story Highlights: vivek agnihotri on odisha train accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here