Advertisement

മഹാഭാരതം ചരിത്രമോ മിത്തോളജിയോ?; മഹാഭാരതം മൂന്ന് ഭാഗങ്ങളായി സിനിമയാക്കുമെന്ന് വിവേക് അഗ്നിഹോത്രി

October 21, 2023
Google News 4 minutes Read

പുതിയ ചിത്രവുമായി ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ വിവേക് അഗ്നിഹോത്രി എത്തുന്നു. മഹാഭാരതകഥ പറയുന്ന ചിത്രം മൂന്ന് ഭാഗങ്ങളിലായാണ് ബിഗ് കാന്‍വാസില്‍ എത്തുക. (vivek agnihotri to made mahabharata into 3 part film)

പ്രശസ്ത കന്നഡ സാഹിത്യകാരന്‍ എസ് എല്‍ ഭൈരപ്പയുടെ വിഖ്യാത നോവല്‍ പര്‍വയെ അടിസ്ഥാനമാക്കിയാണ് വിവേക് അഗ്നിഹോത്രി ചിത്രം ഒരുക്കുന്നത്. ഐ ആം ബുദ്ധയുടെ ബാനറില്‍ പല്ലവി ജോഷിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

‘വലിയ പ്രഖ്യാപനം: മഹാഭാരതം ചരിത്രമോ മിത്തോളജിയോ? ‘ആധുനിക ക്ലാസിക്ക്’ എസ് എല്‍ ഭൈരപ്പയുടെ വിഖ്യാത നോവല്‍ പര്‍വയെ നിങ്ങൾക്കായി സമ്മാനിക്കുന്നതിൽ സർവ്വശക്തനോട് നന്ദിയുള്ളവരാണ്. പർവ്വ – ധർമ്മത്തിന്റെ ഒരു ഇതിഹാസ കഥയാണ്. പർവ്വയെ ‘മാസ്റ്റർപീസ് ഓഫ് മാസ്റ്റർപീസ്’ എന്ന് വിളിക്കാൻ ഒരു കാരണമുണ്ട്’.- വിവേക് അഗ്നിഹോത്രി ട്വിറ്ററിൽ കുറിക്കുന്നു.

വിവേക് അഗ്നിഹോത്രി തന്നെ തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്‍റെ സഹചരയിതാവ് പ്രകാശ് ബെലവാടിയാണ്. അനൌണ്‍സ്മെന്‍റ് പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ടാണ് അണിയറക്കാര്‍ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ധര്‍മ്മത്തിന്‍റെ ഒരു ഇതിഹാസകഥ എന്നാണ് ചിത്രത്തിന്‍റെ ടാ​ഗ് ലൈന്‍. അതേസമയം അഭിനേതാക്കള്‍ ആരൊക്കെയെന്ന് പ്രഖ്യാപിച്ചിട്ടില്ല.

Story Highlights: vivek agnihotri to made mahabharata into 3 part film

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here