സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

സൗദി അറേബ്യയില്‍ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു. മലപ്പുറം ഐക്കരപ്പടി പുത്തൂപാഠം സ്വദേശി പൂളക്കുളങ്ങര സൈദലവി (51) ആണ് ജിദ്ദയിൽ മരിച്ചത്. കഴിഞ്ഞ ദിവസം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിച്ച് ചികിത്സ തേടുന്നതിനിടെയായിരുന്നു മരണം.
30 വർഷത്തോളമായി ജിദ്ദയിൽ ബാർബർ ഷോപ്പ് നടത്തിവരികയായിരുന്നു. പരേതനായ പൂളക്കുളങ്ങര മൊയ്‌ദീൻ കുട്ടിയുടെ മകനാണ്. മലപ്പുറം കോണോംപാറ സ്വദേശി സ്വാബിറയാണ് ഭാര്യ. മക്കൾ – ഷഹീദ, സൗഫിയ, സമീറ, ശഹീദ്, സഫ്‌ഗാന. മരുമക്കൾ – അബ്ദുറഹ്മാൻ തലപ്പാറ, യാസിർ വഴിക്കടവ്, മുനീർ കുറ്റിപ്പാല. നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കും.
Story Highlights: Malayali expat died due to cardiac arrest in Saudi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here