വാഹനം അപകടത്തില്‍പ്പെട്ട് തളര്‍ന്ന് വഴിയരികില്‍ കിടന്ന യുവതിയ്ക്ക് നേരെ സഹായ ഹസ്തം നീട്ടി മന്ത്രി റോഷി അഗസ്റ്റിന്‍; ഉടനടി ആശുപത്രിയിലെത്തിച്ചു

കൊല്ലത്ത് വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍. കൊല്ലത്തുനിന്ന് കൊട്ടാരക്കരയിലേക്ക് പോകുന്നവഴി കുണ്ടറയ്ക്ക് സമീപം ചീരങ്കാവ് എന്ന സ്ഥലത്തുവച്ചാണ് അപകടമുണ്ടായത്. പുനലൂര്‍ ഗവണ്‍മെന്റ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സാലിയാണ് അപകടത്തില്‍പ്പെട്ടത്. ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചിരുന്ന ഇവര്‍ വഴിയരികില്‍ അര്‍ധബോധാവസ്ഥയില്‍ വീണുകിടന്ന സമയത്ത് മന്ത്രിയെത്തുകയും കൃത്യമായ ഇടപെടലുകള്‍ നടത്തി ഇവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയുമായിരുന്നു. (Minister Roshy augustine helped lady who injured in an accident)
അപകടത്തിന്റെ ആഘാതത്തിലും വേദനയിലും അര്‍ധബോധാവസ്ഥയിലായിരുന്ന സാലിയ്ക്ക് മന്ത്രി വെള്ളം നല്‍കുകയും മുഖത്ത് തട്ടി എന്തെങ്കിലും സംസാരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തളര്‍ന്നുപോയ സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റാന്‍ പൊലീസുകാരും നാട്ടുകാരും മന്ത്രിയ്‌ക്കൊപ്പം ചേര്‍ന്നു.
മന്ത്രിയുടെ നിര്‍ദേശ പ്രകാരം പൊലീസ് വാഹനത്തിലാണ് സാലിയെ ആശുപത്രിയിലേക്ക് മാറ്റിയത്. മന്ത്രിയും പൊലീസും നാട്ടുകാരില്‍ ചിലരും ചേര്‍ന്നാണ് യുവതിയെ പൊലീസ് വാഹനത്തിലേക്ക് എടുത്ത് കയറ്റിയത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.
Story Highlights: Minister Roshy augustine helped lady who injured in an accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here