‘പ്രിയ സുചിയ്ക്ക്’.. അനന്തമായ സ്നേഹത്തോടും പ്രാർത്ഥനകളോടുമുള്ള അനുഗ്രഹീത വർഷം ആശംസിക്കുന്നു; ആശംസയുമായി മോഹൻലാൽ

അനുഗ്രഹീതമായ ഒരു വർഷം ആശംസിക്കുന്നു, ഭാര്യ സുചിത്രയ്ക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ.സോഷ്യൽ മീഡിയയിൽ സുചിത്രയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് താരം ആശംസകൾ അറിയിച്ചത്.(Mohanlal Birthday Wish to his wife Suchitra)
‘ജന്മദിനാശംസകൾ, പ്രിയ സുചി! അനന്തമായ സ്നേഹത്തോടും പ്രാർത്ഥനകളോടും കൂടി, നിങ്ങൾക്ക് ഒരു അനുഗ്രഹീത വർഷം ആശംസിക്കുന്നു!’, എന്നാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് സുചിത്രയ്ക്ക് ആശംസകളുമായി രംഗത്തെത്തിയത്.
Read Also: പ്രധാനമന്ത്രി അപകടസ്ഥലത്തെത്തി; പരുക്കേറ്റവരെ നേരില്‍ കണ്ട് വിവരങ്ങള്‍ തേടും
1988 ഏപ്രിൽ 28-നാണ് മോഹൻലാലും സുചിത്രയും വിവാഹിതരായത്. അന്തരിച്ച തമിഴ് നടനും നിർമ്മാതാവുമായ കെ. ബാലാജിയുടെ മകളാണ് സുചിത്ര. ജപ്പാനിൽ വെച്ച് അടുത്തിടെ തങ്ങളുടെ 35-ാം വിവാഹ വാർഷികം മോഹൻലാലും സുചിത്രയും ആഘോഷിച്ചിരുന്നു.
Story Highlights: Mohanlal Birthday Wish to his wife Suchitra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here