Advertisement

‘ഭരണ കാലത്ത് ആരോഗ്യരംഗത്തു മാറ്റങ്ങൾ വരുത്താൻ നരേന്ദ്ര മോദി സർക്കാരിന് സാധിച്ചു’: അമിത് ഷാ

June 4, 2023
Google News 3 minutes Read
Image of Amit Shah

കഴിഞ്ഞ ഒൻപത് വര്ഷങ്ങളായി ആരോഗ്യ രംഗത്ത് മാറ്റങ്ങൾ വരുത്തുവാൻ നരേന്ദ്ര മോദി സർക്കാരിന് സാധിച്ചെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. അമൃത ആശുപത്രി രജതജൂബിലി ആഘോഷം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുന്നു അമിത് ഷാ. പല പദ്ധതികൾ വഴി ചികിത്സാ സഹായങ്ങൾ വർധിപ്പിച്ചു. 648 മെഡിക്കൽ കോളേജുകളാണ് രാജ്യത്തുള്ളത്. കൂടാതെ, മെഡിക്കൽ സീറ്റുകളുടെ എണ്ണം കൂട്ടി. കോവിഡ് കാലത്ത് വാക്‌സിനേഷൻ പ്രക്രിയ കാര്യക്ഷമം ആക്കിയത് ലോകത്തെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. Amit Shah says Modi government made changes in health sector

മാതാ അമൃതാനന്ദമയി രാജ്യത്തിനുമാത്രമല്ല ലോകത്തിത്തിനും സ്വാധീനിക്കുന്ന രീതിയിൽ സംഭാവന നൽകിയെന്ന് അദ്ദേഹം പരാമർശിച്ചു. ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി അമിത് ഷാ. ഒഡിഷയിൽ ട്രെയിൻ ദുരന്തത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. നമ്മുടെ കുടുംബത്തിലുള്ളവർ പെട്ടന്ന് ഇല്ലാതായ പോലെ. പരിക്കേറ്റവരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നു എന്നും അദ്ദേഹം അറിയിച്ചു.

Read Also: അമൃതയുടെ രജതജൂബിലി ഉദ്‌ഘാടനം; അ‌മിത് ഷാ കൊച്ചിയിൽ എത്തി

ആഘോഷങ്ങളോട് അനുബന്ധിച്ച് 65 കോടി രൂപയുടെ സൗജന്യ ചികിത്സാപദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിയിലും അമൃതപുരിയിലും തുടങ്ങുന്ന രണ്ട് റിസർച്ച് സെന്ററുകളുടെ പ്രഖ്യാപനവും അമിത്ഷാ നടത്തും. രജതജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീർ ആരോഗ്യമന്ത്രി വീണ ജോർജ് പ്രകാശനം ചെയ്യും.

Story Highlights: Amit Shah says Modi government made changes in health sector

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here