Advertisement

സൈബർ സെക്യൂരിറ്റി ഇവന്റ് സംഘടിപ്പിക്കാനൊരുങ്ങി ഐ ടി എക്സ്പേർട്സ് & എൻജിനീയേഴ്സ്-കെ.എസ്.എ

June 4, 2023
Google News 3 minutes Read

ഐ ടി എക്സ്പേർട്സ് ആൻഡ് എൻജിനീയേഴ്സ്-കെ.എസ്.എ’(ITEE-K.S.A) ജിദ്ദ ചാപ്റ്റർ ,ബഹുരാഷ്ട്ര സൈബർ സൈക്യൂരിറ്റി കമ്പനിയായ പാലോ ആൾട്ടോ നെറ്റ്‌വർക്ക്സ് മായി ചേർന്ന് ജിദ്ദയിൽ സൈബർ സെക്യൂരിറ്റി ഇവന്റ് സംഘടിപ്പിക്കുന്നു.

ജിദ്ദയിൽ ഐ ടി രംഗത്തു ജോലി ചെയ്യുന്ന ഐ ടി വിദ്ധഗ്ധരെയും എഞ്ചിനീയർമാരെയും സംഘടിപ്പിച്ചു കൊണ്ടാണ് ജൂൺ 10 ശനിയാഴ്ച ജിദ്ദയിലെ കോർണിഷിലെ ജിദ്ദ ഹിൽട്ടൺ ഹോട്ടലിൽ വെച്ച് ITEE Gathering and Cybersecurity Event എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നത് .

2014 യിൽ തുടക്കമിട്ട ‘ഐ.ടി.ഇ.ഇ-കെ.എസ്.എ’ ക്കു സൗദിയിലെ വിവിധ പ്രവിശ്യകളിൽ നിന്നായി 700 യോളം അംഗങ്ങളുണ്ട് ,പ്രൊഫഷണൽ രംഗത്ത് ഒരുമിച്ചു പ്രവർത്തിക്കുന്നതിനും ,ജോലി അന്വേഷിക്കുന്നവർക്ക് ജോലി കണ്ടെത്താൻ സഹായിക്കാനും,സൗദിയിൽ ഐ ടി രംഗത്തു വരുന്ന മാറ്റങ്ങൾക്കു അംഗങ്ങളെ സഞ്ജരാകുന്നതിനു വേണ്ടിയും മറ്റു ഐ ടി രംഗത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിനും വേണ്ടിയാണ് സംഘടനക്ക് രൂപം കൊടുത്തത്.

പരിപാടിയോട് അനുബന്ധിച്ചു ഇന്ന് ഐടി ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന സൈബർ സെക്യൂരിറ്റി വിഷയത്തിൽ പാലോ ആൾട്ടോ നെറ്റ്‌വർക്ക്സ് ലെ ഐ ടി വിദ്ധഗ്ധർ നേതൃത്വം നൽകുന്ന വിവിധ സെക്ഷനുകൾ ഉണ്ടാവും,കൂടാതെ ജിദ്ദയിൽ ഐ.ടി രംഗത്തു ജോലിചെയ്യുന്നവരുടെ ഒരു സംഗമവും കൂടിയാവും ഈ പരിപാടിയെന്ന് സംഘാടകർ പറഞ്ഞു. ഡാറ്റ സെക്യൂരിറ്റി യിലും മറ്റും സൈബർ സുരക്ഷ യുടെ കാര്യത്തിൽ മുൻകൂട്ടി പ്ലാൻ ചെയ്ത കഴിയാവുന്ന സുരക്ഷ ഉറപ്പ് വരുത്താൻ ഐ.ടി രംഗത്തു ജോലി ചെയ്യുന്നവർക്ക് ഈ പരിപാടി ഗുണകരമാവും എന്ന് സംഘാടകർ കൂട്ടിച്ചേർത്തു.

ഭാരവാഹികളായ അഷ്റഫ് അഞ്ചാലൻ ( ഐ ടി ഡയറക്ടർ – മൂവ്മെന്റ് സൊല്യൂഷൻസ് ), സഹദ് പാലോളി ( ഐ ടി ഇൻഫ്രാ സ്ട്രക്ച്ചർ മാനേജർ -യുണൈറ്റഡ് കാർട്ടൂൺ ),
അഷ്‌റഫ് കുന്നത്ത് (ഐ ടി ഹെഡ് ജോതൂൺ പെയിന്റ് ),ജസീം അബു (ഡയറക്ടർ ഗോദ്‌റെജ്‌ ),അബൂ വി കെ (സിസ്റ്റം & വെബ് മാനേജർ ഗൾഫ് സിസ്റ്റം ) ,റഫീഖ് അബ്ദുല്ല (ബ്രാഞ്ച് മാനേജർ പ്രെസിറ്റിജ് സൗദി ),നൗഷാദ് വെങ്കിട്ട (ഇ ആർ പി സിസ്റ്റം അനലിസ്റ്റ് -ബക്രി ഇന്റർനാഷണൽ എനർജി ) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഐ ടി രംഗത്ത് ജോലിചെയ്യുന്നവർക്ക് പരിപാടിയിൽ പങ്കെടുക്കാൻ താഴെ കാണുന്നവരുമായി ബന്ധപ്പെടാം

റഫീഖ് അബ്ദുല്ല :0 54 496 3780
നൗഷാദ് വെങ്കിട്ട :050 44 99 083

Story Highlights: IT Experts and Engineers-KSA to organize cyber security event

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here