ഒഡിഷ ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് സെവാഗ്

ഒഡിഷയിലെ ബാലസോറിലുണ്ടായ ടെയിൻ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. തൻ്റെ ഉടമസ്ഥതയിലുള്ള സെവാഗ് ഇൻ്റർനാഷണൽ സ്കൂളിൽ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ സെവാഗ് അറിയിച്ചു. ട്രെയിൻ അപകടത്തിൻ്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് സെവാഗിൻ്റെ ട്വീറ്റ്. (odisha train accident sehwag)
‘ഈ ചിത്രം നമ്മളെ ഏറെക്കാലം വേട്ടയാടും. ദു:ഖത്തിന്റെ ഈ വേളയിൽ എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യം ദാരുണമായ ഈ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുക എന്നതാണ്. ആ കുട്ടികൾക്ക് സെവാഗ് ഇന്റർനാഷണൽ സ്‌കൂളിന്റെ ബോർഡിംഗ് സൗകര്യത്തിൽ ഞാൻ സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നു.’- സെവാഗ് കുറിച്ചു.
This image will haunt us for a long time.
— Virender Sehwag (@virendersehwag) June 4, 2023
In this hour of grief, the least I can do is to take care of education of children of those who lost their life in this tragic accident. I offer such children free education at Sehwag International School’s boarding facility 🙏🏼 pic.twitter.com/b9DAuWEoTy
ട്രെയിൻ ദുരന്തത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് ബിജെപി ആവശ്യപ്പെട്ടു. അശ്വിനി കുമാർ ഏറ്റവും മികച്ച റെയിൽവേ മന്ത്രിയെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ട്വിറ്ററിൽ കുറിച്ചു. അമിത് മാളവ്യ ഏർപ്പെടുത്തിയ റെയിൽവേ നവീകരണങ്ങളുടെ കണക്കുകൾ പങ്കുവച്ചുകൊണ്ടാണ് അമിത് മാളവ്യയുടെ ട്വീറ്റ്.
Read Also: ഒഡീഷ ട്രെയിൻ ദുരന്തം; പരുക്കേറ്റവരുമായി പോയ ബസ് ബംഗാളിൽ അപകടത്തിൽപ്പെട്ടു
ദൗർഭാഗ്യകരമായ ബാലസോർ ദുരന്തത്തെ രാഷ്ട്രീയവത്കരിക്കുന്നത് അവസാനിപ്പിക്കണമെന്ന് അമിത് മാളവ്യ കുറിച്ചു. ഏഴര പതിറ്റാണ്ടിനിടെ ഇന്ത്യ കണ്ട ഏറ്റവും മികച്ച റെയിൽവെ മന്ത്രിയുടെ രാജിക്കാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ ബാലസോർ ട്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരായ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. റെയിൽവേയെ മുൻനിർത്തി ബിജെപി നടത്തുന്ന വികസന പ്രചരണത്തെ തടയുകയാണ് ലക്ഷ്യം. അപകടത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനാണെന്നും അദ്ദേഹത്തിന്റെ രാജി അനിവാര്യമാണെന്നും തൃണമൂൽ അടക്കമുള്ള പാർട്ടികളുടെ നിലപാട് എടുത്തു.
ബാലസോർ ട്രെയിൻ അപകടത്തിന്റെ ഉത്തരവാദികളെ കണ്ടെത്തി എന്നാണ് കേന്ദ്ര റെയിൽവേ മന്ത്രിയുടെ ഇപ്പോഴത്തെ നിലപാട്. ട്രെയിൻ അപകടത്തിന്റെ യഥാർത്ഥ ഉത്തരവാദി മന്ത്രി ആണെന്ന് പ്രതിപക്ഷ പാർട്ടികൾ വധിക്കുന്നു. ‘കവച്’ സവിധാനം ട്രെയിനുകളിൽ അപ്രത്യക്ഷമായതിന്റെ അടക്കം ഉത്തരവാദിത്വമാണ് അവർ മന്ത്രിയ്ക്ക് മേൽ ചുമത്തുന്നത്.
Story Highlights: odisha train accident virender sehwag education
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here