സ്കൂളുകൾക്ക് ശനിയാഴ്ച പ്രവൃത്തി ദിനം, ഇനിയൊരു ചർച്ചയില്ല; കെ.എസ്.ടി.എയുടെ എതിർപ്പ് തള്ളി മന്ത്രി വി. ശിവൻകുട്ടി

ഈ ശനിയാഴ്ച മുതൽ സ്കൂളുകൾക്ക് പ്രവൃത്തി ദിനമാണെന്നും ഇക്കാര്യത്തിൽ ഇനിയൊരു ചർച്ചയില്ലെന്നും മന്ത്രി വി. ശിവൻകുട്ടി. ശനിയാഴ്ച പ്രവർത്തി ദിനമാകുന്നതിലെ കെ.എസ്.ടി.എയുടെ എതിർപ്പ് പൂർണമായും തള്ളുകയാണ് മന്ത്രി.
ഏത് അധ്യാപക സംഘടനയ്ക്കും അവരുടെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. സർക്കാർ തീരുമാനം നടപ്പിലാക്കി കഴിഞ്ഞു. ( Schools will operate on Saturday V Sivankutty rejected KSTA’s objection ).
വിദ്യാഭ്യാസ അവകാശനിയമപ്രകാരമാണ് 220 ദിവസം അധ്യയന ദിനമാക്കുന്നത്. ഈ തീരുമാനം രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സന്തോഷമാണെന്നും എതിർപ്പ് പത്രക്കാർക്ക് മാത്രമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് ശനിയാഴ്ച സ്കൂൾ തുറന്നു പ്രവർത്തിക്കുക.
Story Highlights: Schools will operate on Saturday V Sivankutty rejected KSTA’s objection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here