കാസർകോഡ് പുഴയിൽ 15 വയസുകാരൻ മുങ്ങിമരിച്ചു; അപകടം കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ
കാസർകോഡ് ഉദുമ പാലക്കുന്ന് പുഴയിൽ 15 വയസുകാരൻ മുങ്ങി മരിച്ചു. ഉദുമ പാക്യാര സ്വദേശി മജീദിന്റെ മകൻ റാഷിദ് ആണ് മരിച്ചത്. കൂട്ടുകാരുമൊന്നിച്ചു കുളിക്കുന്നതിനിടെയാണ് അപകടം.
അതേസമയം മുങ്ങിമരണങ്ങൾ സംസ്ഥാനത്തെ പല ജില്ലകളിലും തുടർക്കഥയാകുകയാണ്. ഇന്നലെ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയാറിൽ ഒഴുക്കിൽ പെട്ട് 22 വയസ്സുകാരനായ യുവാവ് മരിച്ചിരുന്നു. ഇന്ന് മൃതദേഹം കിട്ടി. പിറവം നെച്ചൂർ കടവിലാണ് മൃതദേഹം കരയ്ക്കടിഞ്ഞത്. കിഴക്കമ്പലം സ്വദേശി ജോയൽ സണ്ണിയാണ് (22) മരിച്ചത്. ഇന്നലെ വൈകിട്ടാണ് ജോയൽ പുഴയിൽ അപകടത്തിൽ പെട്ടത്. എറണാകുളം തമ്മാനിമറ്റത്ത് മൂവാറ്റുപുഴയാറിൽ കാണാതായ യുവാവിന് വേണ്ടിയുള്ള തിരച്ചിൽ രാവിലെ വീണ്ടും ആരംഭിച്ചിരുന്നു.
ഇന്നലെ രാത്രിയോടെയാണ് പൂതൃക്ക പരിയാരത്ത് താമസിക്കുന്ന ജോയൽ സണ്ണിയെന്ന ഇരുപത്തിരണ്ടുകാരനെ പുഴയില്‍ കണാതായത്. ബന്ധുക്കൾക്കൊപ്പം എത്തിയ ജോയൽ പുഴയിലേയ്ക്ക് ഇറങ്ങിയതിനു പിന്നാലെ ഒഴുക്കിൽപ്പെടുകയായിരുന്നു. രാത്രി മൂന്ന് മണിക്കൂറോളം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടത്താൻ കഴിഞ്ഞില്ല.
Story Highlights: 15 year old boy drowned in the Kasaragod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here