എം എ യൂസഫലിയുടെ സഹോദരന്റെ മകള്‍ വിവാഹിതയായി; ചടങ്ങില്‍ മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതം എത്തി; ചിത്രങ്ങള്‍ കാണാം

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ സഹോദരനും ലുലു എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ തൃശ്ശൂര്‍ നാട്ടിക മുസ്ലിയാം വീട്ടില്‍ എം.എ. അഷ്‌റഫ് അലിയുടെയും സീന അഷ്‌റഫ് അലിയുടെയും മകള്‍ ഫഹിമ വിവാഹിതയായി. കണ്ണൂര്‍ എം.എം. റെസിഡന്‍സ് മുസ്തഫ മുല്ലിക്കോട്ടിന്റെയും (ചെയര്‍മാന്‍, സിറാജ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്, ദുബായ്) റഷീദയുടെയും മകന്‍ മുബീനാണ് വരന്‍. അബുദാബി എമിറേറ്റ്‌സ് പാലസില്‍ വെച്ച് നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി അതിഥികളെ സ്വാഗതം ചെയ്തു. (M. A. Yusuff Ali brother’s daughter got married)
യു.എ.ഇ. ക്യാബിനറ്റ് അംഗംവും സഹിഷ്ണുതാ വകുപ്പ് മന്ത്രിയുമായ ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, യു.എ.ഇ. വിദേശ കാര്യ വകുപ്പ് സഹമന്ത്രി ശൈഖ് ശഖ്ബൂത്ത് ബിന്‍ നഹ്യാന്‍ അല്‍ നഹ്യാന്‍, യു.എ.ഇ. ധനകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി യൂനസ് ഹാജി അല്‍ ഖൂരി, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിട്ടി ഡയറക്ടര്‍ ബോര്‍ഡ് അംഗം ഖലീല്‍ മുഹമ്മദ് ഫൗലാദി, സൗദി അറേബ്യയിലെ ഒത്തൈം ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ശൈഖ് ഫഹദ് അല്‍ ഒത്തൈം, ശൈഖ് ഖാലിദ് അല്‍ സലൈമി ഉള്‍പ്പെടെ നിരവധി അറബ് പ്രമുഖര്‍ പങ്കെടുത്തു.
സിനിമാ മേഖലയില്‍ നിന്നും മമ്മൂട്ടി, സുള്‍ഫത്ത്, മോഹന്‍ലാല്‍, സുചിത്ര, ജയറാം, പാര്‍വ്വതി, കാളിദാസ്, മാളവിക, ദിലീപ്, കാവ്യാ മാധവന്‍, കുഞ്ചാക്കോ ബോബന്‍, പ്രിയ, ജയസൂര്യ, സരിത, ആസിഫ് അലി, സമ, ടോവിനോ തോമസ്, ജോജു ജോര്‍ജ്ജ്, ആന്റോ ജോസഫ്, രമേഷ് പിഷാരടി, അപര്‍ണ്ണ ബാലമുരളി എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി.
യു.എ.ഇ.യിലെ ഇന്ത്യന്‍ സ്ഥാനപതി സജ്ഞയ് സുധീര്‍, ഇറ്റാലിയന്‍ സ്ഥാനപതി ലോറന്‍സൊ ഫനാറ, അയര്‍ലണ്ട് സ്ഥാനപതി അലിസണ്‍ മില്‍ട്ടന്‍, പി.വി. അബ്ദുള്‍ വഹാബ് എം.പി, ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ: ആസാദ് മൂപ്പന്‍, പി.വി.ആര്‍. സിനിമ ചെയര്‍മാന്‍ അജയ് ബിജലി, ജോയ് ആലുക്കാസ്, ഐക്കിയ മാനേജിംഗ് ഡയറക്ടര്‍ വിനോദ് ജയന്‍, സ്റ്റാര്‍ ഇന്ത്യ പ്രസിഡണ്ട് കെ. മാധവന്‍, എക്‌സ്പ്രസ് ഗ്രൂപ്പ് ചെയര്‍മന്‍ അബ്ദുള്‍ ഖാദര്‍ തെരുവത്ത്, മലബാര്‍ ഗ്രൂപ്പില്‍ നിന്നും എം.പി. അഹമ്മദ്, ഷം ലാല്‍ അഹമ്മദ്, എസ്. എഫ്, സി. ഗ്രൂപ്പ് ചെയര്‍മാന്‍ മുരളീധരന്‍, റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസുദ്ധീന്‍ ബിന്‍ മൊഹിയുദ്ദീന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും സംബന്ധിച്ചു.
Story Highlights: M. A. Yusuff Ali brother’s daughter got married
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here