Advertisement

തൃശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു ഇന്‍സ്‌പെക്ടര്‍ പിടിയില്‍

June 5, 2023
1 minute Read

തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍. കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസിലെ റവന്യു ഇന്‍സ്‌പെക്ടര്‍ കെ നാദിര്‍ഷയെയാണ് പിടികൂടിയത്. വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തത്.

പനമുക്ക് സ്വദേശിയായ സന്ദീപില്‍ നിന്ന് കൈക്കൂലിയായി രണ്ടായിരം രൂപ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സന്ദീപ് വിജിലന്‍സിനെ വിവരം അറിയിച്ചു. ശേഷം, വിജിലന്‍സ് നിര്‍ദേശപ്രകാരം സന്ദീപ് പണവുമായെത്തി. പണം നല്‍കിയതിന് പിന്നാലെ വിജിലന്‍സ് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Story Highlights: Revenue inspector arrested for taking bribe Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top