അരിക്കൊമ്പനെ മയക്കുവെടി വെച്ച് തമിഴ്നാട്; മേഘമല വനത്തിലേക്ക് മാറ്റിയേക്കും

അരിക്കൊമ്പനെ മയക്കുവെടി വെച്ച് തമിഴ്നാട് വനം വകുപ്പ്. ആന വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങിയതോടെയാണ് വീണ്ടും മയക്കുവെടി വെച്ചത്. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ചാണ് ദൗത്യം നടത്തിയത്. ദൗത്യ സ്ഥലത്തേക്ക് മൂന്ന് കുങ്കിയാനകൾ എത്തിച്ചേർന്നു. കമ്പത്ത് അരിക്കൊമ്പന്‍റെ സാന്നിധ്യം ഉണ്ടായി പത്താം ദിവസമാണ് മയക്കുവെടി വെച്ചത്. Tamil Nadu Forest Department Drugs Rogue Elephant Arikompan
ഡോക്ടർ കലൈവാനാണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ നടന്ന ദൗത്യത്തിന് നേതൃത്വം നൽകിയത്. മൂന്ന് ഡോസ് മയക്കു വെടി വെച്ചിട്ടുണ്ട്. ആനയെ അനിമല്‍ ആംബുലന്‍സില്‍ കയറ്റും. ആനയെ മേഘമലയിലെ വെള്ളിമലയിലേക്ക് മാറ്റിയേക്കും. ആരോഗ്യനില മെച്ചമെങ്കില്‍ വാല്‍പ്പാറ സ്ലിപ്പിലേക്ക് മാറ്റാനും സാധ്യത. തമിഴ്നാടിന്റെ ആനപരിപാലന കേന്ദ്രമാണ് വാല്‍പ്പാറ സ്ലിപ്പ്.
Story Highlights: Tamil Nadu Forest Department Drugs Rogue Elephant Arikompan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here