Advertisement

മയക്കുമരുന്ന് വാങ്ങാൻ ബൈക്ക് മോഷണം; കോഴിക്കോട് മൂന്ന് പേർ അറസ്റ്റിൽ

June 6, 2023
1 minute Read
Kozhikode bike theft gang arrested

കോഴിക്കോട് ബൈക്ക് മോഷണസംഘം പിടിയിൽ. മോഷ്ടിച്ച ബൈക്കുമായി കറങ്ങിയ മൂന്നംഗ സംഘമാണ് പിടിയിലായത്. റെയിൽവേ സ്‌റ്റേഷനു സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് മോഷ്ടിച്ച രണ്ട് ബൈക്കുകൾ കണ്ടെടുത്തു. ലഹരിക്ക് പണം കണ്ടെത്താനാണ് പ്രതികൾ മോഷണം നടത്തിയിരുന്നത്. റംഷാദ്, അജ്നാസ്, ഷംജാദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് വാങ്ങിയ ശേഷം പകരമായി മോഷ്ടിച്ച ബൈക്കുകൾ നൽകുന്നതാണ് ഇവരുടെ രീതി. വിവിധ സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുകൾ നിലവിലുണ്ട്. ഈ കേസുകളിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.

Story Highlights: Kozhikode bike theft gang arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top