ബിപോര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റായി; 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരളത്തില്‍ എത്താന്‍ സാധ്യത

സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനിടെ അറബിക്കടലില്‍ രൂപപ്പെട്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ്അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരളത്തില്‍ എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.കേരള, കര്‍ണാടക തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.(Biparjoy cyclone became strong- monsoon to reach Kerala soon)
അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച ബിപോര്‍ജോയ് മധ്യ കിഴക്കന്‍ അറബിക്കടലില്‍ നിന്ന് വടക്ക് – വടക്ക് പടിഞ്ഞാറുദിശയിലേക്കാണ് സഞ്ചരിക്കുന്നത്. ചുഴലിക്കാറ്റിന്റെ സ്വാധീനം സംസ്ഥാനത്ത് മഴക്ക് കാരണമാകും. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.ഞായറാഴ്ച്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത പ്രവചിക്കുന്നു.തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ കനത്തേക്കും.ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
അറബികടലില്‍ കേരള തീരത്ത് കാലവര്‍ഷം എത്തിച്ചേരാനുള്ള അനുകൂല സാഹചര്യങ്ങളാണ് നിലവില്‍. ചുഴലിക്കാറ്റ് കൂടുതല്‍ വടക്കോട്ട് നീങ്ങുന്നത്തോടെ കേരള തീരത്ത് കാലവര്‍ഷക്കാറ്റ് പതിയെ ശക്തി പ്രാപിക്കും.
Read Also: അധ്യയന ദിവസം 205 ആക്കി; മാർച്ചിൽ തന്നെ സ്കൂളുകൾ അടയ്ക്കും
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള -കര്‍ണാടക തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ലക്ഷദ്വീപ് തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല.കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.കടലോര ഗതാഗതത്തിനും വിനോദ സഞ്ചാരത്തിനും ജില്ലാ ദുരന്തനിവാരണ അതോറിറ്റികള്‍ സാഹചര്യം വിലയിരുത്തി നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ്.
Story Highlights: Biparjoy cyclone became strong- monsoon to reach Kerala soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here