Advertisement

ഇനി ഈ വഴിയെ വാഗമണ്ണിലേക്ക്; ഈരാറ്റുപേട്ട – വാഗമൺ റോഡ് ഉദ്ഘാടനം ഇന്ന്

June 7, 2023
2 minutes Read
Erattupetta-Wagamon Road Inauguration

കാത്തിരിപ്പിന്‌ വിരാമംകുറിച്ച്‌ നവീകരിച്ച ഈരാറ്റുപേട്ട – വാഗമൺ റോഡ്‌ ഇന്ന് ജനങ്ങൾക്ക്‌ സമർപ്പിക്കുന്നു. ഇന്ന് വൈകിട്ട്‌ നാലിന്‌ ഈരാറ്റുപേട്ട സെൻട്രൽ ജങ്‌ഷനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് റോഡ്‌ ഉദ്‌ഘാടനംചെയ്യും. മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. വർഷങ്ങളായി തകർന്ന്‌ കിടന്ന റോഡ് 20 കോടി രൂപ അനുവദിച്ചാണ്‌ ആധുനിക നിലവാരത്തിലേക്ക് ഉയർത്തിയത്.(Erattupetta-Wagamon Road Inauguration)

Read Also: ഏറ്റവും മികച്ച കോളജുകളുടെ പട്ടികയിൽ ഒന്നാമത്; അവഹേളിക്കും തോറും റാങ്കടിക്കും, ഇത് യൂണിവേഴ്സിറ്റി കോളജെന്ന് വി ശിവൻകുട്ടി

പതിറ്റാണ്ടുകളായി ജനങ്ങളുടെ പ്രധാന ആവശ്യമായിരുന്ന ഈരാറ്റുപേട്ട- വാഗമൺ റോഡിന്റെ നവീകരണം പ്രധാന ലക്ഷ്യമായിരുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തുടർച്ചയായ ഇടപെടലിൽ ഞങ്ങളോടൊപ്പം നിന്ന അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെയും ജനങ്ങളുടെയും ഇടപെടലുകളും ടൂറിസം പ്രാധാന്യം കൂടിയുള്ള ഈ റോഡിൻ്റെ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കുന്നതിന് കാരണമായി. സഹകരിച്ച എല്ലാവർക്കും നന്ദി. ജനങ്ങളുടെ സന്തോഷത്തോടൊപ്പം പങ്കുചേരുന്നുവെന്നും റിയാസ് ഫേസ്ബുക്കിൽ കുറിച്ചു

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് നാളെ ഉദ്ഘാടനം ചെയ്യുകയാണ്.
പതിറ്റാണ്ടുകളായി ജനങ്ങളുടെ പ്രധാന ആവശ്യമായിരുന്ന ഈരാറ്റുപേട്ട- വാഗമൺ റോഡിന്റെ നവീകരണം പ്രധാന ലക്ഷ്യമായിരുന്നു.
അടിയന്തിര പ്രാധാന്യത്തോടെ റോഡ് നവീകരണത്തിനായി 19.9 കോടി രൂപയുടെ ഭരണാനുമതി നൽകി. ആദ്യ കരാറിൽ പ്രവൃത്തി മുന്നോട്ട് പോകാതെ വന്നപ്പോൾ കരാർ റദ്ദാക്കി. രണ്ടാമതും ടെൻഡർ ചെയ്തു പ്രവൃത്തി പുനരാരംഭിച്ചു.
നിരവധി തടസ്സങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുകയാണ്. തുടർച്ചയായ ഇടപെടലിൽ ഞങ്ങളോടൊപ്പം നിന്ന അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെയും ജനങ്ങളുടെയും ഇടപെടലുകളും ടൂറിസം പ്രാധാന്യം കൂടിയുള്ള ഈ റോഡിൻ്റെ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കുന്നതിന് കാരണമായി.
സഹകരിച്ച എല്ലാവർക്കും നന്ദി. ജനങ്ങളുടെ സന്തോഷത്തോടൊപ്പം പങ്കുചേരുന്നു.

Story Highlights: Erattupetta-Wagamon Road Inauguration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top