മാവേലിക്കരയില്‍ പിതാവ് ആറുവയസുകാരിയെ വെട്ടിക്കൊന്നു

മാവേലിക്കരയില്‍ ആറുവയസുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട്ടില്‍ നക്ഷത്രയാണ് കൊല്ലപ്പെട്ടത്. ആക്രമിക്കപ്പെട്ട പ്രതി മഹേഷിന്റെ മാതാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹേഷിനെ മാവേലിക്കര പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
ഇന്ന് രാത്രി ഏഴരയോടെയായിരുന്നു സംഭവം. അടുത്തുള്ള ബന്ധുവീട്ടിലായിരുന്ന മഹേഷിന്റെ അമ്മ സുനന്ദ ബഹളം കേട്ട് ഓടിയെത്തിയപ്പോഴാണ് നക്ഷത്ര വെട്ടേറ്റുകിടക്കുന്നത് കണ്ടത്. പുറത്തേക്കോടിയ സുനന്ദയെയും മഹേഷ് ആക്രമിച്ചു.ആക്രമണത്തില്‍ സുനന്ദയുടെ കൈക്ക് വെട്ടേറ്റു. മഴു ഉപയോഗിച്ചാണ് മഹേഷ് കുട്ടിയെ വെട്ടിയത്.
മൂന്ന് വര്‍ഷം മുന്‍പ് മഹേഷിന്റെ ഭാര്യ വിദ്യ ആത്മഹത്യ ചെയ്തിരുന്നു. വിദേശത്തായിരുന്ന ഇയാള്‍ പിതാവ് മരിച്ചതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്.
/Story Highlights: Four-year-old girl was killed Mavelikkara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here