സ്വവർഗ പ്രണയത്തിൻ്റെ സൗന്ദര്യവുമായി ഒരു മ്യൂസിക് വിഡിയോ; അമോർ ശ്രദ്ധേയമാകുന്നു

സ്വവർഗ പ്രണയം പ്രമേയമാകുന്ന സംഗീത വിഡിയോ ശ്രദ്ധേയമാകുന്നു. പുരുഷ സ്വവർഗ കമിതാക്കളുടെ പ്രണയമാണ് അമോർ എന്ന് പേരിട്ടിരിക്കുന്ന ഈ മ്യൂസിക് വിഡിയോയിലുള്ളത്. ഗോൾഡിയൻ ഫിഞ്ചസ് പ്രൊഡക്ഷൻസിൻ്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന പാട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ജിജോ കുര്യാക്കോസ് ആണ് സംഗീത വിഡിയോ സംവിധാനം ചെയ്തത്. ടിസ്സി മരിയം വരികളെഴുതി സംഗീതം നിർവഹിച്ചിരിക്കുന്നു. ഡുട്ടു സ്റ്റാൻലിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. തായ് പ്രസാദ് ക്യാമറയും സരുൺ സുരേന്ദ്രൻ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ യൂനസ് മറിയമും രതീഷ് സുന്ദറുമാണ് അഭിനയിച്ചിരിക്കുന്നത്.
Story Highlights: gay love music video
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here