‘വാഴക്കുല മുതൽ ആരാന്റെ കവിത വരെ’ നമ്മുടേതാകും പൈങ്കിളിയേ; കോപ്പിയടി നാം ഒരു സമര മാർഗമായി അംഗീകരിച്ചതാണ്; ജോയ് മാത്യു

പി.എം ആർഷോയുടെ മാർക്ക് ലിസ്റ്റിനെച്ചൊല്ലിയുള്ള വിവാദത്തിൽ പരിഹാസവുമായി നടൻ ജോയ് മാത്യു. കോപ്പിയടിഒരു സമരമാർഗമായി നമ്മൾ അംഗീകരിച്ചതാണ്. വാഴക്കുല മുതൽ ആരാന്റെ കവിത വരെ നമ്മുടെതാകും പൈങ്കിളിയെ. വിപ്ലവം എന്നാൽ നിലവിലുള്ള സമ്പ്രദായങ്ങളെ തകർത്ത് മുന്നേറുക തന്നെയാണെന്നും ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.(Joy Mathew Against PM Arsho)
ഈ പരീക്ഷ ഒക്കെ ആരാ കണ്ടുപിടിച്ചത് ? നമ്മുടെ ബുദ്ധിയെ പരീക്ഷിക്കുന്ന ബൂർഷാ സമ്പ്രദായമാണ് അത് എന്ന് മറക്കരുത്. അപ്പോ പരീക്ഷയെഴുതാതെ പാസ്സാകുന്നതും തെറ്റല്ല. അതൊരുതരം ഒളിപ്പോരാണ്. കഠിനമായി പഠിച്ച് പരീക്ഷയെഴുതി പാസാകുന്ന എല്ലാ വിഡ്ഢികൾക്കും നല്ല നമസ്കാരം മാറ്റമില്ലാത്തതായി ഒന്നുമാത്രം എല്ലാം സഹിക്കുന്ന മലയാളികൾ എന്ന ഹതഭാഗ്യജന്മങ്ങളെന്നും ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.
ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത്
ഇതൊക്കെ ഒരു തെറ്റാണോ ?
കോപ്പിയടിഒരു സമരമാർഗമായി നമ്മൾ അംഗീകരിച്ചതാണ്
വാഴക്കുല മുതൽ ആരാന്റെ കവിത വരെ നമ്മുടെതാകും പൈങ്കിളിയെ.
വിപ്ലവം എന്നാൽ നിലവിലുള്ള സമ്പ്രദായങ്ങളെ തകർത്ത് മുന്നേറുക തന്നെയാണ്.
അല്ലെങ്കിൽ തന്നെ ഈ പരീക്ഷ ഒക്കെ ആരാ കണ്ടുപിടിച്ചത് ?
നമ്മുടെ ബുദ്ധിയെ പരീക്ഷിക്കുന്ന ബൂർഷാ സമ്പ്രദായമാണ് അത് എന്ന് മറക്കരുത്.
അപ്പോ പരീക്ഷയെഴുതാതെ പാസ്സാകുന്നതും തെറ്റല്ല.അതൊരുതരം ഒളിപ്പോരാണ്.
കഠിനമായി പഠിച്ച് പരീക്ഷയെഴുതി പാസ്സാകുന്ന എല്ലാ വിഡ്ഢികൾക്കും നല്ല നമസ്കാരം
മാറ്റമില്ലാത്തതായി ഒന്നുമാത്രം എല്ലാം സഹിക്കുന്ന മലയാളികൾ എന്ന ഹതഭാഗ്യജന്മങ്ങൾ
ഇൻക്വിലാബ് സിന്ദാബാ….ബാ….
Story Highlights: Joy Mathew Against PM Arsho
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here