ഏറ്റവും മികച്ച കോളജുകളുടെ പട്ടികയിൽ ഒന്നാമത്; അവഹേളിക്കും തോറും റാങ്കടിക്കും, ഇത് യൂണിവേഴ്സിറ്റി കോളജെന്ന് വി ശിവൻകുട്ടി
യൂണിവേഴ്സിറ്റി കോളേജിനെ പ്രശംസിച്ച് മന്ത്രി വി ശിവൻ കുട്ടി. കേരളത്തിലെ ഏറ്റവും മികച്ച കോളജുകളുടെ പട്ടികയിൽ ഒന്നാമതെത്തി യൂണിവേഴ്സിറ്റി കോളജെന്ന് ശിവൻ കുട്ടി ഫേസ്ബുക്ക്കിൽ കുറിച്ചു. ‘ അവഹേളിക്കും തോറും റാങ്കടിക്കും.. ഇത് യൂണിവേഴ്സിറ്റി കോളജ് ‘ എന്ന കുറിപ്പിനൊപ്പമാണ് ശിവൻ കുട്ടി എസ് എഫ് ഐയുടെ കൊടി പറക്കുന്ന യൂണിവേഴ്സിറ്റി കോളജിന്റ് ചിത്രം പങ്കുവച്ചത്. (V Sivankutty Praises University College)
എൻഐആർഎഫ് റാങ്കിങ്ങിൽ കോളജുകളുടെ വിഭാഗത്തില്‍ 26-ാം സ്ഥാനം നേടി കൊണ്ട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വീണ്ടും മാറ്ററിയിച്ചു. കേരളത്തിലെ ഏറ്റവും മികച്ച കോളജുകളുടെ പട്ടികയില്‍ തുടര്‍ച്ചയായ ആറാം വട്ടമാണ് യൂണിവേഴ്സിറ്റി കോളജ് ഒന്നാം സ്ഥാനത്ത് എത്തുന്നത്.
അതേസമയം രാജ്യത്തെ ഇരുന്നൂറ് മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 42 കോളജുകൾ സംസ്ഥാനത്ത് നിന്നാണെന്ന ചരിത്രനേട്ടത്തിലേക്ക് ഉയർന്നിരിക്കുകയാണ് കേരളമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. എൻഐആർഎഫ് റാങ്കിങ്ങിൽ വൻ നേട്ടമാണ് കേരളം പേരിലെഴുതി ചേര്‍ത്തിരിക്കുന്നത്. രാജ്യത്തെ മികച്ച കോളജുകളുടെ ആദ്യത്തെ നൂറു റാങ്കില്‍ സംസ്ഥാനത്തെ 14 കോളജുകള്‍ ഇടം പിടിച്ചു.
Story Highlights: V Sivankutty Praises University College
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here