‘സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധി, ക്ഷേമപെന്‍ഷന്‍ അടക്കം ആനുകൂല്യങ്ങള്‍ മുടക്കരുത്’; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു. ധനവിനിയോഗത്തില്‍ മുന്‍ഗണനാക്രമം നിശ്ചയിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ക്ഷേമപെന്‍ഷന്‍ അടക്കം ആനുകൂല്യങ്ങള്‍ മുടക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്നാണ് ധനവകുപ്പ് സൂചിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് ധനവകുപ്പ് സെക്രട്ടറി വിശദമായ കുറിപ്പ് യോഗത്തില്‍ അവതരിപ്പിച്ചു.
ചെലവു ചുരുക്കിക്കൊണ്ട് പോകുമ്പോഴും മുന്‍ഗണന നിശ്ചയിച്ച് മുന്നോട്ടു പോകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആനുകൂല്യങ്ങള്‍ മുടക്കാതെ തന്നെ ധനകാര്യസ്ഥിതി മാനേജ് ചെയ്തു പോകണം. ഇല്ലാത്ത സമയത്ത് പണം ചെലവഴിക്കുന്നതും ഒരു കലയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: Serious financial crisis in the state, Pinarayi Vijayan called a high-level meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here