Advertisement

പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി ഭൂമി വിട്ടുനൽകി പാണക്കാട് കുടുംബം

June 7, 2023
1 minute Read

പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ നിർമാണത്തിനായി ഭൂമി വിട്ടുനൽകി പാണക്കാട് കുടുംബം. മലപ്പുറം നഗരസഭയ്ക്ക് കീഴിൽ ആശുപത്രി നിർമാണത്തിന് ആവശ്യമായ 15 സെന്‍റ് സ്ഥലമാണ് സൗജന്യമായി നൽകിയത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽ നിന്ന് മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി ഭൂമിയുടെ രേഖകൾ ഏറ്റുവാങ്ങി.

കാരാത്തോട് എടായിപ്പാലത്തിന് സമീപം സംസ്ഥാന പാതയോട് ചേർന്നുള്ള 15 സെന്‍റ് ഭൂമിയാണ് ആശുപത്രിക്കായി കൈമാറിയത്. ഭൂമി ലഭ്യമായതോടെ നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കി ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിര്‍മിക്കാനാണ് നഗരസഭ ഭരണ സമിതി തീരുമാനം.

പാണക്കാട് തോണിക്കടവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രമാണ് പുതിയ കെട്ടിടത്തിലേക്ക് കൂടുതൽ സൗകര്യങ്ങളോടെ മാറ്റിസ്ഥാപിക്കുന്നത്. പരിമിത സൗകര്യത്തിലായിരുന്നു ഏഴ് വർഷമായി ആശുപത്രിയുടെ പ്രവര്‍ത്തനം. പുതിയ കെട്ടിടം നിർമിക്കാൻ മലപ്പുറം നഗരസഭ പദ്ധതി അവതരിപ്പിച്ചു. ഭൂമി കണ്ടെത്താനുള്ള ശ്രമങ്ങൾക്കിടെയാണ് ആശുപത്രിക്കാവശ്യമായ ഭൂമി പാണക്കാട് കുടുംബം നൽകിയത്.

Story Highlights: Panakkad family gives land for primary health centre

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top