വ്യാജ ഡിഗ്രി ക്കാരെ ന്യായീകരിക്കുന്നത് സിപിഐഎം; വിദ്യാ വിജയന്മാർക്കും വീണാ വിജയന്മാർക്കും എന്തും ആകാമെന്ന അവസ്ഥ: രമേശ് ചെന്നിത്തല
എസ്എഫ്ഐ നേതാവിന്റെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ സർവകലാശാലയ്ക്ക് തലയൂരാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല. എന്താ നമ്മുടെ നാട്ടിൽ നടക്കുന്നത്, തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത എസ്എഫ്ഐ ക്കാരൻ ജയിക്കുന്നു. പരീക്ഷയെഴുതാത്ത എസ്എഫ്ഐക്കാരൻ ജയിക്കുന്നു. വിദ്യാ വിജയൻ മാർക്കും വീണാ വിജയൻ മാർക്കും എന്തും ആകാമെന്ന അവസ്ഥയാണ്. എന്ത് കൊള്ളരുതായ്മയ്ക്കും എസ്എഫ്ഐ നേതാക്കളുണ്ട്.
തട്ടിപ്പിന്റെ മഹാരഥൻമാരായി എസ്എഫ്ഐ മഹാരാജാസ് പോലുള്ള കോളജുകളിൽ വിലസുന്നു. വ്യാജ ഡിഗ്രിക്കാരെ ന്യായീകരിക്കുന്നത് സിപിഐഎമ്മിന്റെ അപചയമാണ്. ഇതിനെ ഒക്കെ എങ്ങനെ ന്യായീകരിക്കാൻ കഴിയും. ഗോവിന്ദൻ മാഷിന്റേത് അധ:പതനം. തുടർ ഭരണത്തിന്റെ അപചയമാണ് കാണുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ലോക കേരള സഭ തട്ടിപ്പാണ്. എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രി മിണ്ടാത്തത് അഴിമതി ഉള്ളത് കൊണ്ടാണ്. അഴിമതി പണം പോകുന്നത് മുഖ്യമന്ത്രിയുടെ മകന്റെ അമ്മായി അപ്പന്റെ കമ്പനിയിലേക്ക്. മുഹമ്മദ് റിയാസിന്റെ ബാധ്യതയാണ് മുഖ്യമന്ത്രിയെ ന്യായീകരിക്കുക എന്നത്. മരുമോൻ മുഖ്യമന്ത്രിയെ ന്യായീകരിക്കുന്നു. മറ്റ് മന്ത്രിമാരും നേതാക്കളും മുഖ്യമന്ത്രിയെ ന്യായീകരിക്കുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ കലാലയങ്ങളിൽ എന്ത് കൊള്ളരുതായ്മയും നടക്കുന്നു, ഇക്കാര്യത്തിൽ അന്വേഷണം വേണം. കേരളത്തിലെ കോൺഗ്രസ് പുന:സംഘടനയിൽ അതൃപ്തിയുണ്ട്. പരാതി താരിഖ് അൻവറിനെ അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷനെ കാണുന്നത് മഹാരാഷ്ട്ര വിഷയം ചർച്ച ചെയ്യാനെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: Ramesh chennithala against Kerala government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here