Advertisement

ബിനാമി സംരംഭങ്ങള്‍ നിയമ വിധേയമാക്കുന്നതിന് ഇളവ്; പ്രയോജനപ്പെടുത്തിയവരുടെ കണക്ക് പുറത്തുവിട്ട് സൗദി വാണിജ്യമന്ത്രാലയം

June 7, 2023
Google News 2 minutes Read
Relaxation to legalize benami enterprises Saudi Ministry of Commerce

ബിനാമി സ്ഥാപനങ്ങള്‍ക്ക് പദവി ശരിയാക്കാന്‍ സൗദി അറേബ്യ പ്രഖ്യാപിച്ച ഇളവ് പ്രയോജനപ്പെടുത്തിയത് 19,046 സംരംഭകരെന്ന് വാണിജ്യ മന്ത്രാലയം. ഇതില്‍ 16,064 സംരംഭകര്‍ വിദേശ നിക്ഷേപ ലൈസന്‍സ് നേടിയവരാണെന്നും മന്ത്രാലയം അറിയിച്ചു.

വിദേശികള്‍ സ്വദേശി പൗരന്‍മാരുടെ പേരില്‍ നടത്തുന്ന ബിനാമി സംരംഭങ്ങള്‍ നിയമ വിധേയമാക്കുന്നതിന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 16 വരെയാണ് ഇളവ് പ്രഖ്യാപിച്ചത്. ഈ കാലയളവില്‍ 19046 സ്ഥാപനങ്ങള്‍ പദവി ശരിയാക്കി. സ്വദേശി പൗരന്‍മാരുടെ സഹായത്തോടെ വിദേശികള്‍ നടത്തുന്ന വാണിജ്യ സംരംഭങ്ങള്‍ക്കെതിരെ വ്യാപക ബോധവത്ക്കരണം നടത്തിയിരുന്നു. ബിനാമി സംരംഭകര്‍ക്ക് പിഴയും ശിക്ഷയുമില്ലാതെ വിദേശ നിക്ഷേപ ലൈസന്‍സ് നേടാന്‍ അവസരവും നല്‍കി.

Read Also: ഖത്തര്‍ ലോകകപ്പ് ആരോഗ്യകാര്യത്തിലും മികച്ച മാതൃകയെന്ന് പഠനറിപ്പോർട്

ബിനാമി സംരംഭകരെ കണ്ടെത്താന്‍ 14 ലക്ഷം കോമേഴ്സ്യല്‍ രജിസ്ട്രേഷനുകള്‍ പരിശോധന നടത്തി. 19 സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുളള ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച് ബിനാമി വിരുദ്ധ പ്രോഗ്രാമിന്റെ ഭാഗമായി രാജ്യവ്യാപക പരിശോധനയാണ് നടന്നത്. ബിനാമി സംരംഭകരെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിര്‍മിത ബുദ്ധി ഉള്‍പ്പെടെയുളള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു പരിശോധിക്കുമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി

Story Highlights: Relaxation to legalize benami enterprises Saudi Ministry of Commerce

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here