വയനാട്ടില്‍ പുലിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്

വയനാട് കാട്ടിക്കുളത്ത് അവശനായ പുലിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്. ചേലൂര്‍ പഴയതോട്ടം കോളനിയിലെ മാധവന്‍, സഹോദരന്‍ രവി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ചേലൂര്‍ പുഴയരുകില്‍ മേയാന്‍ വിട്ട ആടുകളെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ എത്തിയപ്പോല്‍ പുലി ആക്രമിക്കുകയായിരുന്നു.
തൊഴിലുറപ്പ് തൊഴിലാളികള്‍ ബഹളം വച്ചതിനെ തുടര്‍ന്നാണ് പുലി ഓടിമറഞ്ഞത്. ആക്രമണത്തില്‍ പരുക്കേറ്റ ഇരുവരെയും മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്കും കാലിനുമാണ് പരുക്കേറ്റത്. പുലിയുടെ കഴുത്തില്‍ മാരകമായി മുറിവേറ്റ അവസ്ഥയിലായിരുന്നു. അവശനായ പുലി അല്‍പ സമയത്തിന് ശേഷം ചത്തു. വകുപ്പ് ഉദ്യോഗസ്ഥരെത്തി ജഡം മാറ്റി.
Story Highlights: Two injured in leopard attack Wayanad
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here