അപകടനില തരണം ചെയ്തു, ബിനുച്ചേട്ടൻ പറഞ്ഞിട്ടാണ് ഈ വീഡിയോ ചെയ്യുന്നത്; ആരോഗ്യ വിവരങ്ങൾ പങ്കുവെച്ച് അനൂപ്

ഏറെ വേദനയോടെയാണ് കൊല്ലം സുധിയോട് മലയാളികൾ വിടപറഞ്ഞത്. തിങ്കളാഴ്ച്ച പുലർച്ചെയുണ്ടായ അപകടത്തിലാണ് മിമിക്രി കലാകാരന്‍ കൊല്ലം സുധി മരണപ്പെട്ടത്. മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഒപ്പം ഉണ്ടായിരുന്ന ബിനു അടിമാലി എറണാകുളം മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ബിനു അടിമാലി അപകടനില തരണം ചെയ്തുവെന്ന് ടെലിവിഷൻ ഷോ സംവിധായകനായ അനൂപ് പറഞ്ഞു. അപകടത്തിൽ ബിനു അടിമാലിയുടെ മുഖത്ത് പൊട്ടലുണ്ടായിരുന്നു. തുടർന്ന് ഒരു ചെറിയ ശസ്ത്രക്രിയ വേണ്ടിവന്നു.
അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട് എന്നും ഇപ്പോൾ അദ്ദേഹത്തിന് വിശ്രമം വേണമെന്നും അതുകൊണ്ട് തന്റെ ബിനുവിന്റെ സ്നേഹാന്വേഷണങ്ങൾക്കായി ആശുപത്രിയിൽ വിഡിയോ എടുക്കാൻ വരുന്നവർ സംയമനം പാലിക്കണമെന്നും അനൂപ് പറയുന്നു. ‘‘ബിനു അടിമാലിയെ കണ്ടുവെന്നും ബിനു ചേട്ടന് ചെറിയ ഒരു ശസ്ത്രക്രിയ ഉണ്ടായിരുന്നു. അതുകഴിഞ്ഞ് ഇപ്പോൾ പരിപൂർണ വിശ്രമത്തിലാണ്. ബിനുച്ചേട്ടന്റെ അവസ്ഥയെ കുറിച്ച് അന്വേഷിച്ച് ഒരുപാട് പേർ എത്തുന്നുണ്ട്. ബിനു പറഞ്ഞിട്ടാണ് ഞാൻ ഇങ്ങനെയാരു വിഡിയോ പോസ്റ്റ് ചെയ്യുന്നത്. ഒരു പത്തുമിനിറ്റോളം ഞങ്ങൾ സംസാരിക്കുകയുണ്ടായി. കുറച്ചു വികാരഭരിതമായ നിമിഷങ്ങളായിരുന്നു. അതിനെപ്പറ്റിയൊക്കെ പിന്നീട് അദ്ദേഹത്തോട് തന്നെ ചോദിച്ചു മനസിലാക്കാം. ഇപ്പോൾ അദ്ദേഹം റെസ്റ്റിലാണ്. എന്നാണ് അനൂപ് പറഞ്ഞത്.
അതേസമയം, കൊല്ലം സുധി ഹാസ്യലോകത്ത് നികത്താനാകാത്ത നഷ്ടമായാണ് വിടപറഞ്ഞിരിക്കുന്നത്. ഒട്ടേറെ വേദികളിൽ ഇനിയും ചിരി നിറയ്ക്കാൻ ബാക്കിയാക്കി, ഒരുപാട് സ്നേഹിതർക്ക് നൊമ്പരമായാണ് ഈ വേർപാട്. ഫ്‌ളവേഴ്‌സ് ടി വിയിലെ സ്റ്റാർ മാജിക്കിലൂടെ ആരാധകരെ സമ്പാദിച്ച കൊല്ലം സുധി അവസാനമായി വേദി പങ്കിട്ടതും സ്റ്റാർ മാജിക് താരങ്ങൾക്കൊപ്പം 24 കണക്റ്റ് സമാപന വേദിയിൽ ആയിരുന്നു.
സ്വന്തമായി ഒരു വീട് എന്ന സ്സ്വപ്നവും ബാക്കിയാക്കിയാണ് കൊല്ലം സുധി വിടപറഞ്ഞത്. പ്രേക്ഷകരെ ഹാസ്യത്തിലൂടെ കയ്യിലെടുത്ത സിനിമാ നടനും ഫ്ളവേഴ്‌സ് ടിവി താരവുമായ കൊല്ലം സുധി വാഹനാപകടത്തിൽ തിങ്കളാഴ്ച്ച രാവിലെയാണ് വാഹനാപകടത്തിൽ മരണപ്പെട്ടത്. തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചാണ് അപകടമുണ്ടായത്. താരം സഞ്ചരിച്ച വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
Story Highlights: Binu Adimali health update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here