‘കർട്ടന്റെ തയ്യൽഭാഗം വരെ അഴിച്ചു പരിശോധിച്ചു’: മോശം പെരുമാറ്റമായിരുന്നു എക്‌സൈസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്; സംവിധായകൻ നജീം കോയ

എക്‌സൈസ് പരിശോധനയിൽ പരാതിയില്ലെന്ന് സംവിധായകൻ നജീം കോയ. ലഹരിയുണ്ടെന്ന് ഉറപ്പിച്ചാണ് എക്‌സൈസ് സംഘം എത്തിയത്. അങ്ങേയറ്റം മോശം പെരുമാറ്റമായിരുന്നു എക്‌സൈസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. നജീമിന്റെ പക്കൽ ലഹരിമരുന്നുണ്ടെന്നു രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണു പരിശോധന നടത്തിയതെന്നാണ് എക്സൈസ് ഇന്റലിജൻസിന്റെ വിശദീകരണം.(Excise Raid at Najeem koyas Hotel Room)
എന്നാൽ, മദ്യപിക്കുകയോ പുകവലിക്കുകയോ പോലും ചെയ്യാത്ത തന്നെ മനഃപൂർവം കുടുക്കാൻ നടത്തിയ ശ്രമമാണ് ഇതെന്നാണു നജീം പറയുന്നത്. തിങ്കളാഴ്ച രാത്രി രണ്ടു മണിക്കൂറോളമാണ് എക്സൈസ് സംഘം നജീമിന്റെ മുറിയിൽ പരിശോധന നടത്തിയത്. ഹോട്ടൽ മുറിയിലെ കർട്ടന്റെ തയ്യൽഭാഗം വരെ അഴിച്ചു പരിശോധിച്ചു.
ഒന്നും കണ്ടെത്താൻ കഴിയാതെ ക്ഷമാപണവും നടത്തിയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. തുടർന്നാണു നജീം മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകിയത്. ചലച്ചിത്രരംഗത്തും വെബ്സീരീസ് രംഗത്തും തന്റെ ഭാവിയും അവസരങ്ങളും നശിപ്പിക്കാൻ ശ്രമിച്ചവരെ കണ്ടെത്തണമെന്നും നജീം കോയ ആവശ്യപ്പെട്ടു.
Story Highlights: Excise Raid at Najeem koyas Hotel Room
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here