Advertisement

മക്കയിലും മദീനയിലുമുള്ള ഹജ്ജ് തീർഥാടകരെ സൗദിയിലെ ഇന്ത്യൻ അംബാസഡർ സുഹൈൽ അജാസ് ഖാൻ

June 8, 2023
Google News 3 minutes Read
Indian Ambassador Suhel Ajaz Kha

സൗദിയിലെ ഇന്ത്യൻ അംബാസഡർ സുഹൈൽ അജാസ് ഖാൻ, മക്കയിലും മദീനയിലുമുള്ള ഹജ്ജ് തീർഥാടകരെ സന്ദർശിച്ചു. ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കിയ ആശുപത്രികളിലും സന്ദർശനം നടത്തി. തീർഥാടകർക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സുഹൈൽ അജാസ് ഖാൻ പറഞ്ഞു. Indian Ambassador to Saudi Arabia Meets with Hajj Pilgrims

ഇന്ത്യയിൽ നിന്നെത്തിയ ഹജ്ജ് തീർഥാടകരുടെ ക്ഷേമം അന്വേഷിക്കാനും അവർക്കുള്ള സേവനങ്ങൾ വിലയിരുത്താനുമാണ് സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ തീർഥാടകരുടെ താമസ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയത്. മക്കയിലും മദീനയിലുമുള്ള കെട്ടിടങ്ങളിൽ സന്ദർശനം നടത്തിയ അംബാസഡർ സൌകര്യങ്ങൾ വിലയിരുത്തുകയും തീർഥാടകരുമായി സംസാരിക്കുകയും ചെയ്തു. ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കിയ ആശുപത്രികളും ഡിസ്പൻസറികളും ബ്രാഞ്ച് ഓഫീസുകളും അദ്ദേഹം സന്ദർശിച്ചു.

Read Also: ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറാന്‍ ലക്ഷ്യമിട്ട് ദുബായി സൗത്ത്

ഡോക്ടർമാരുമായി തീർഥാടകരുടെ ആരോഗ്യ വിവരങൾ അന്വേഷിച്ചു. 90 ബെഡുകൾ ഉള്ള 3 ആശുപത്രികളും 15 ഡിസ്പൻസറികളുമാണ് മക്കയിൽ ഇന്ത്യൻ ഹജ്ജ് മിഷൻ സജ്ജീകരിച്ചിരിക്കുന്നത്. ബസ് പോയിന്റുകളിൽ സന്ദർശനം നടത്തി തീർഥാടകരുടെ യാത്രാ സൌകര്യങ്ങളും അംബാസഡർ വിലയിരുത്തി. ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, ഹജ്ജ് കോൺസുൽ മുഹമ്മദ് അബ്ദുൾ ജലീൽ തുടങ്ങിയവരും അംബാസഡറോടൊപ്പം ഉണ്ടായിരുന്നു. തീർഥാടകർക്ക് മികച്ച സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് പറഞ്ഞ അംബാസഡർ ഇതിന് സഹകരിച്ച സൗദി അധികാരികൾക്ക് നന്ദി പറഞ്ഞു.

Story Highlights: Indian Ambassador to Saudi Arabia Meets with Hajj Pilgrims

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here